തോക്കിന്‍ മുനയില്‍ നിർത്തി യുവതിയെ കൊണ്ട് പൊലീസുകാരന്‍ നൃത്തം ചെയ്യിപ്പിച്ചു
ഷാജഹാന്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി നൃത്തം ചെയ്യിപ്പിച്ചു. ഷാജഹാന്‍പൂരില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് നര്‍ത്തകിയായ യുവതിയെ കൊണ്ട് പൊലീസുകാരന്‍ ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിച്ചത്. സംഭവ സമയം മദ്യ ലഹരിയില്‍ ആയിരുന്നു പൊലീസുകാരന്‍.
ഷൈലേന്ദ്ര ശുക്ല എന്ന പൊലീസുകാരനാണ് സേനയ്ക്ക് തന്നെ അപമാനം ഉണ്ടാക്കുന്ന തരത്തില്‍ പരസ്യമായി സ്ത്രീയെ ഭീഷണിപ്പെടുത്തിയത്. വേദിയില്‍ സ്ത്രീയുടെ നൃത്തം നടക്കുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരന്‍ സ്റ്റേജിലേയ്ക്ക് ചാടിക്കയറി.

അപ്രതീക്ഷിതമായി സ്റ്റേജിലേയ്ക്ക് പൊലീസുകാരന്‍ കയറിയതോടെ പെണ്‍കുട്ടി പകച്ചു. തുടര്‍ന്ന് നൃത്തം അവസാനിപ്പിച്ചു. എന്നാല്‍ അരയില്‍ നിന്നും സര്‍വീസ് റിവോള്‍വര്‍ പുറത്തെടുത്ത് തലയ്ക്ക് നേരെ ചൂണ്ടി ഇയാള്‍ നൃത്തം തുടരാന്‍ ആവശ്യപ്പെട്ടു. പേടിച്ച പെണ്‍കുട്ടി നൃത്തം തുടര്‍ന്നു.
ഇതിനിടെ പോക്കറ്റില്‍ നിന്നും മുപ്പതിനായിരം രൂപ പുറത്തെടുത്ത് പൊലീസുകാരന്‍ അന്തരീക്ഷത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. സഹപ്രവര്‍ത്തകര്‍ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇയാളെ പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയത്.സംഭവത്തെത്തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മേലധികാരികള്‍ അറിയിച്ചു.












Click it and Unblock the Notifications