വീട്ടിലെത്തിയ ആയുധധാരികളായ കള്ളന്മാരെ പെണ്‍കുട്ടി വാളുവീശി ഓടിച്ചു
ഭോപ്പാല്‍: മോഷണത്തിനായി വീട്ടിലെത്തിയ ആയുധധാരികളായ കവര്‍ച്ചക്കാരെ ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടി ഒറ്റയ്ക്ക് നേരിട്ടു. ഭോപാലിലെ പോഷ് ഏരിയയായ അന്‍സാല്‍ പ്രധാന് എന്‍ക്ലേവില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കള്ളന്മാരെ ഒറ്റയ്ക്ക് ഓടിച്ചുവിട്ട പെണ്‍കുട്ടി ഇപ്പോള്‍ പ്രദേശത്തെ ധീരവനിതയായിരിക്കുകയാണ്.
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ ചരണ്‍പ്രീത് കൗണ് എന്ന പെണ്‍കുട്ടി പുലര്‍ച്ചെ മൂന്നുമണിക്ക് പഠിക്കാനായി എഴുന്നേറ്റപ്പോഴായിരുന്നു സംഭവം. പിതാവ് ഹര്‍വീന്ദര്‍ സിങും പെണ്‍കുട്ടിയുടെ മാതാവും സഹോദരികളും താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. അക്രമികള്‍ വീടിനകത്തു കയറിയെന്ന് മനസിലാക്കിയതോടെ പെണ്‍കുട്ടി മനസാന്നിധ്യംവിടാതെ താഴത്തെ നിലയിലെത്തി.

ചുമരില്‍ തൂക്കിയിട്ടിരുന്ന നാലടി നീളമുള്ള വാള് കൈയ്യിലെടുത്ത് അക്രമികള്‍ക്ക് മുന്നില്‍ ചാടിവീഴുകയും ചെയ്തു. പൊടുന്നനെയുള്ള അക്രമത്തില്‍ നിലതെറ്റിയ കള്ളന്‍ന്മാര്‍ കയ്യില്‍കരുതിയിരുന്ന ഇരുമ്പുവടി അടക്കമുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഉണരുമ്പോഴേക്കും കള്ളന്മാര് രക്ഷപ്പെട്ടിരുന്നു.
പ്രദേശത്തെ അറിയപ്പെടുന്ന സിവില്‍ കോണ്ട്രാക്ടര് ആണ് പിതാവ് ഹര്‍വീന്ദര്‍ സിങ്. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്തെങ്ങും പെണ്‍കുട്ടിക്ക് സ്വീകരണ ചടങ്ങുകളാണ്. ടിവി ചാനലുകളില്‍ വാര്‍ത്ത വരികകൂടി ചെയ്തതോടെ മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുള്‍ ഖൗര്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നേരിട്ടെത്തി അഭിനന്ദിച്ചു. ധൈര്യശാലികള്ക്കായുള്ള അവാര്‍ഡിന് പെണ്‍കുട്ടിയുടെ പേര് നിര്‍ദ്ദേശിക്കുമെന്ന് മന്ത്രി അറിയിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications