ശല്യം ചെയ്ത യുവാക്കളെ സഹോദരികള്‍ ബെല്‍റ്റൂരി തല്ലി, കാണൂ
റോതക്: പൂവാലന്മാരെ സൂക്ഷിക്കുക, നിങ്ങള്‍ക്കുള്ള പണി പല വഴി വരുന്നുണ്ട്. ശല്യം ചെയ്യുന്ന പൂവാലവന്മാരെ ഒഴിവാക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടികള്‍ക്ക് ഹരിയാനയില്‍ ഒരു ബസില്‍ നടന്ന സംഭവം പ്രചോദനമാകട്ടെ. ശല്യം ചെയ്ത മൂന്ന് യുവാക്കളെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് തല്ലിയോടിച്ചു.
ഹരിയാനയിലെ റോതക്കില്‍ ഒരു ബസിനകത്ത് വച്ചാണ് സിനിമയെ വെല്ലുന്ന സംഭവം. ഞായറാഴ്ച വൈകിട്ട് കോളേജ് കഴിഞ്ഞ്, ബസില്‍ വീട്ടിലേക്ക് മടങ്ങുന്ന സഹോദരികളാണ് കഥയിലെ ഹീറോയിന്‍സ്.

ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മുതല്‍ മൂന്ന്‌പേരടങ്ങുന്ന പൂവാല സംഘം പെണ്‍കുട്ടികലെ ശല്യം ചെയ്യുന്നുണ്ടായിരുന്നത്രെ. ബസില്‍ കയറിയപ്പോഴും ശല്യം തുടര്‍ന്നപ്പോഴാണ് പ്രതികരിച്ചത്. ആദ്യമാദ്യം പെണ്‍കുട്ടികള്‍ എതിര്‍ത്തു നോക്കി. എന്നിട്ടും പിന്നോട്ടായാത്ത യുവാക്കളെ പെണ്‍കുട്ടികള്‍ ബെല്‍റ്റ് ഉപയോഗിച്ച് തല്ലുകയായിരുന്നു.
മൂന്ന് ആണ്‍കുട്ടികള്‍ ശല്യം ചെയ്യുമ്പോഴും, പെണ്‍കുട്ടികളെ അവരെ തുരുതരാ തല്ലുമ്പോഴും ബസിലിരുന്ന ഒരാള്‍ പോലും പ്രതികരിച്ചില്ലെന്നതാണ് ഏറ്റവും വലിയ കൗതുകം. ഒടുവില്‍ പെണ്‍കുട്ടികള്‍ തന്നെ ബസില്‍ നിന്ന് പൂവാലന്മാരെ ഇറക്കി വിടുകയായിരുന്നു.
എന്തായാലും കണ്ടുനിന്നവരില്‍ ആരോ പകര്‍ത്തിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുവാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. പെണ്‍കുട്ടികളെ ദേശിയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം അഭിനന്ദിച്ചു. കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications