രാജസ്ഥാനില്‍ ഭക്ഷണശാലയില്‍ പൊരിഞ്ഞ തല്ല്; ദൃശ്യങ്ങള്‍ പുറത്ത്, പോലീസുകാര്‍ക്ക് സസ്പെന്ഷന്
ജയ്പൂര്‍: രാജസ്ഥാനിലെ റെസ്റ്റോറന്റില്‍ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കം അഞ്ച് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുള്ള ഹോട്ടലിലായിരുന്നു വലിയ കൂട്ടത്തല്ല് നടന്നത്.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി മാറിയിരുന്നു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ക്യാമറകളിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്.

ദൃശ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പരം ഇടിക്കുന്നതും, ചവിട്ടുന്നതും, കല്ലെടുത്ത് എറിയുന്നതുമെല്ലാം കാണാം. ഐഎഎസ് ഓഫീസറും, അജ്മീര്‍ വികസന അതോറിറ്റി കമ്മീഷണര്‍ ഗിരിധര്‍, ഐപിഎസ് ഓഫീസര്‍ സുശീല്‍ കുമാര്‍ ബിഷ്ണോയ്, എന്നിവരും സസ്പെന്‍ഡ് ചെയ്തതില്‍ വരും.
ഇവര്‍ക്കൊപ്പം ഒരു കോണ്‍സ്റ്റബിള്‍, രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. രാജസ്ഥാന് പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. മറ്റ് രണ്ട് പേര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഒരു ഐപിഎസ് ഓഫീസറുടെ പുതിയ നിയമനവുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് പ്രശ്നങ്ങളുണ്ടായത്.
ഈ ഉദ്യോഗസ്ഥര്‍ പോകാന്‍ നേരത്തെ റസ്റ്റോറന്റിലെ ബാത്റൂമില്‍ പോകാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. അവിടെയുള്ള സ്റ്റാഫിനോട് അത് തുറക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയായിരുന്നു. ഐപിഎസ് ഓഫീസര്‍, റസ്റ്റോറന്റ് സ്റ്റാഫിനെ തല്ലിയതോടെയാണ് പ്രശ്നം രൂക്ഷമായത്.
ഇതോടെ ഈ ജീവനക്കാര്‍ തിരിച്ചടിക്കുകയായിരുന്നു. പിന്നാലെ തന്നെ ഐപിഎസ് ഓഫീസര്‍ ഇവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു. റസ്റ്റോറന്റ് ഉടമ നല്കിയ പരാതിയില്‍ ഗുരുതരമായ കാര്യങ്ങളാണ് പറയുന്നത്.
പോലീസ് ഉദ്യോഗസ്ഥന് കുറച്ച് പോലീസുകാരുമായി എത്തി ജീവനക്കാരെ മര്‍ദിച്ചുവെന്നാണ്. ഈ പരാതിയെ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയംതനിക്കെതിരെയുള്ള ആരോപണങ്ങള്‍ ബിഷ്ണോയ് നിഷേധിച്ചു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications