ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ സൂക്ഷിക്കുക; ഇനി നിയമം തെറ്റിച്ചാല്‍ മുട്ടന്‍പണി, പുതിയ നീക്കം ഇങ്ങനെ
ദില്ലി: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ അടച്ച് തലയൂരാമെന്നുള്ള ആശ്വാസമാണ് പലര്‍ക്കും. അതുകൊണ്ട് തന്നെ പലരും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ തയ്യാറാകുകയുമില്ല. എന്നാല്‍ ഇനി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കുറച്ച് സൂക്ഷിക്കേണ്ടതുണ്ട്.

കാരണം ഇനി മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍, വേഗത, റേസിംഗ്, അപകടകരമായ ഡ്രൈവിംഗ്, ഹെല്‍മെറ്റ് ധരിക്കാത്തവര്‍ എന്നിവപോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ്യക്തികളുടെ പട്ടിക സംസ്ഥാന ഗതാഗത വകുപ്പുകള്‍ അവരുടെ പോര്‍ട്ടലുകളില്‍ പ്രസിദ്ധീകരിക്കും.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം
സുരക്ഷിതമായ ഡ്രൈവിംഗും മികച്ച ട്രാഫിക് സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമവുമായി കേന്ദ്രം രംഗത്തെത്തിയത്. ഒന്നിലധികം തവണ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പേര് വിവരങ്ങളാണ് സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications