കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കര്‍ഷക സമരത്തില്‍ വഴിത്തിരിവ്; പാര്‍ലമെന്റില്‍ 15 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ 15 മണിക്കൂര്‍ സമയമാണ് പാര്‍ലമെന്റില്‍ അനുവദിച്ചിരിക്കുന്നത്. കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കും. രാജ്യസഭയിലായിരിക്കും ചര്‍ച്ച നടത്തുക.
പ്രതിപക്ഷത്തുള്ള 16 പാര്‍ട്ടികള്‍ കര്‍ഷക സമരത്തെ കുറിച്ച് സ്വതന്ത്രമായ ചര്‍ച്ച നടത്താന്‍ 5 മണിക്കൂര്‍ സമയമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് 15 ആക്കി ഉയര്‍ത്താന്‍ അനുവദിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.