കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ട കൊല എങ്ങനെ കുറയ്ക്കാം.... അതിന് മാര്‍ഗമുണ്ട്, ഗിരിരാജ് സിംഗ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ ഒരേയൊരു മാര്‍ഗം മാത്രമാണ് ഉള്ളതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന പശുക്കളിലൂടെ മാത്രമേ ആള്‍ക്കൂട്ട കൊലപാതകം കുറയ്ക്കാന്‍ സാധിക്കൂ എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞിരിക്കുന്നത്. അതേസമയം വലിയ വിവാദമുണ്ടാക്കിയിരിക്കുകയാണ് ഈ പ്രസ്താവന. സമീപഭാവിയില്‍ കൃത്രിമ ബീജസങ്കലനം അത്യാവശ്യമായി വരുമെന്നും ഗിരിരാജ് സിംഗ് പറയുന്നു.

1

താന്‍ പറയുന്ന സാങ്കേതിക വിദ്യയില്‍ ഉണ്ടാവുന്ന പശുക്കള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. തെരുവില്‍ അലഞ്ഞ് നടക്കുന്ന പശുക്കളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും അതോടെ ഇല്ലാതാവുമെന്നും ഗിരിരാജ് സിംഗ് പറയുന്നു. അതേസമയം കൃത്രിമ ബീജസങ്കലനം മൃഗസംരക്ഷണം ശക്തമാക്കും. ഇപ്പോള്‍ നിര്‍ജീവമായ അവസ്ഥയിലാണ് മൃഗസംരക്ഷണ മേഖല. ഇത് വളര്‍ത്തുന്നതിന് വലിയൊരു മാര്‍ഗമാണ് കൃത്രിമ ബീജസങ്കലനമെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയായി ഇത് വഴി ഉയരും. സര്‍ക്കാര്‍ 30 ലക്ഷം പശുക്കളെയാണ് ഇത്തരത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. മൃഗസംരക്ഷണത്തിന് ഒരു സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന് ശേഷം പ്രാമുഖ്യം നല്‍കിയിരുന്നില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രത്യേക വകുപ്പ് തന്നെ അതിനായി രൂപീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇതിനെ മികച്ച വകുപ്പാക്കും. നിരവധി സംരംഭങ്ങള്‍ മൃഗസംരക്ഷണ മേഖലയിലെത്തും, ഉള്‍പ്പാദനവും വളര്‍ച്ചയും കൂടുതലാവുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

അതേസമയം തെരുവില്‍ അലഞ്ഞ് തിരിയുന്നതും, കറവ വറ്റിയതുമായ പശുക്കളെ സംരക്ഷിക്കാന്‍ പുതകിയ പദ്ധതികള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരും. അതിന് മുമ്പ് മൃഗസംരക്ഷ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച് വരുന്നുണ്ട്. മന്ത്രിയുടെ പ്രസ്താവനയ്ക്ക് അതുകൊണ്ട് വലിയ പ്രാധാന്യമുണ്ട്.

 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കുതിപ്പെന്ന് സർവേ ഫലം; കുരുക്കുമായി കോൺഗ്രസ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കുതിപ്പെന്ന് സർവേ ഫലം; കുരുക്കുമായി കോൺഗ്രസ്

English summary
breed only female cows giriraj singhs lynching solution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X