വിസ്‌കിയും പണവും കൈക്കൂലി വാങ്ങവെ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
ഇന്‍ഡോര്‍: ഹൈവേ റെസ്റ്റൊറന്റ് നടത്തിപ്പുകാരനില്‍ നിന്നും ഭീഷണിപ്പെടുത്തി പണവും മദ്യവും കൈക്കൂലിയായി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഹതോഡ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് സേവാറാം ഉചാരിയ ആണ് അറസ്റ്റിലായത്. റെസ്‌റ്റൊറന്റ് ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് തന്ത്രപൂര്‍വം ഉദ്യോഗസ്ഥനെ കുടുക്കുകയായിരുന്നു.
റെസ്‌റ്റൊറന്റ് നടത്തിപ്പുകാരനായ സന്തോഷ് ആണ് പരാതി നല്‍കിയതെന്ന് ലോകായുക്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിഎസ് പരിഹാര്‍ പറഞ്ഞു. കടക്കാരില്‍ നിന്നും ബലമായി പണം വാങ്ങുന്നത് പോലീസ് ഉദ്യോഗസ്ഥന്റെ പതിവായിരുന്നു. ഇതിനിടയിലാണ് സേവാറാം സന്തോഷിനെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്.

5,000 രൂപ നല്‍കിയില്ലെങ്കില്‍ അനധികൃത മദ്യവില്‍പന നടത്തി എന്ന പേരില്‍ താന്‍ കേസ് ചാര്‍ജ് ചെയ്യുമെന്നായിരുന്നു സേവാറാമിന്റെ ഭീഷണി. ഇതേ തുടര്‍ന്ന് തൊട്ടടുത്ത ദിവസം സന്തോഷ് പോലീസ് സ്‌റ്റേഷനിലെത്തി 1000 രൂപ സേവാറാമിന് നല്‍കി. ഇതിനുശേഷം ലോകായുക്ത പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ലോകായുക്ത പോലീസ് ആണ് പിന്നീട് ഉദ്യോഗസ്ഥനെ പിടികൂടാന്‍ ശേഷിക്കുന്ന 4,000 രൂപ നല്‍കിയത്. പ്രത്യേകം മാര്‍ക്ക് ചെയ്ത പണം സന്തോഷം കൈമാറിയ ഉടനെ മറഞ്ഞു നിന്നിരുന്ന ലോകായുക്ത സേവാറാമിനെ കൈയ്യോടെ പിടികൂടി. സന്തോഷില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ വിസ്‌കി കുപ്പിയും പോലീസ് കണ്ടെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് സേവാറാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications