Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെട്ര ട്രക്ക് കോഴ: എകെ ആന്റണിയുടെ മൊഴിയെടുത്തു

ദില്ലി: വിവാദമായ ടെട്ര ട്രക്ക് ഇടപാട് കേസുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയെ സി ബി ഐ ചോദ്യം ചെയ്തു. കരസേനയ്ക്ക് വേണ്ടി നിലവാരും കുറഞ്ഞ 1,676 ടെട്ര ട്രക്കുകള്‍ വാങ്ങുന്നതിന്, 2010 സെപ്തംബറില്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് കരസേന മുന്‍ മേധാവി വികെ സിംഗ് ആരോപിച്ചിരുന്നു.

സിംഗിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ 2012 ഒക്ടോബറില്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗിനെതിരെ എഫ് ആ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ ആന്റണിയെ സാക്ഷിയാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ പറഞ്ഞു.

AK Antony

ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് തേജീന്ദര്‍ സിംഗ് തനിക്ക് കോടികള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് കരസേന മുന്‍ മേധാവി വി കെ സിംഗ് തന്നോടും പറഞ്ഞിട്ടുണ്ടെന്ന് എ കെ ആന്റണി സി ബി ഐയ്ക്ക് മൊഴിനല്‍കി. ഇത് നേരത്തെ താന്‍ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ടെന്നും സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി.

1986-ലാണ് കരസേനയ്ക്കുള്ള ട്രക്കറുകള്‍ നിര്‍മിക്കുന്നതിനായി ചെക്ലോസോവാക്യ ആസ്ഥാനമായ ടെട്ര കമ്പനിയുമായി കാരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ടെട്ര അനുബന്ധ സ്ഥാപനമെന്ന പേരില്‍ ബ്രിട്ടനിലെ ടെട്ര സിപ്പോക്‌സുമായി ഇടപാട് നടത്തിയത് വിവാദമായി. ടെട്ര ട്രക്കുകള്‍ സംയോജിപ്പിച്ച് നല്‍കുന്നത് ബി ഇ എം എല്ലാണ്. കരസേന പലതവണ ചൂണ്ടിക്കാട്ടിയിട്ടും പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച ട്രക്കുകള്‍ തന്നെയാണ് ബി ഇ എം എല്‍ നല്‍കിയതെന്ന ആരോപണവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+