വിവാഹം കഴിഞ്ഞയുടൻ പരീക്ഷയ്ക്ക് പോകണമെന്ന് വധു; താലികെട്ടിന് ശേഷം വരൻ ചെയ്തത് കണ്ടോ!!
ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. ആഘോഷം നിറഞ്ഞ ആനന്ദം നിറഞ്ഞ ദിവസം. പണ്ടുകലാങ്ങളിലൊക്കെ തങ്ങളുടെ മകളുടെ വിവാഹം എന്നതായിരിക്കും ഏതൊരു രക്ഷിതാക്കളുടേയും സ്വപ്നം. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. വിദ്യാഭ്യാസത്തിന് ആണ് പ്രാധാന്യം കൊടുക്കുന്നത്. അപ്പോൾ പരീക്ഷയും വിവാഹവും ഒരുമിച്ച് വന്നാലോ.. മധ്യപ്രദേശിലെ ഒരു വിവാഹ വേദിയിൽ നിന്ന് ഉള്ള സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
കല്യാണം വേണോ വിവാഹം വേണോ? സത്‌നയിൽ നിന്നുള്ള ശിവാനി ത്രിപാഠിയുടെ വിവാഹ ദിവസമായിരുന്നു അവരുടെ എംപി ട്രേഡ് ക്ലാസ് 2 പേപ്പറിന്റെ പരീക്ഷായും. എന്നാൽ വിവാഹവും പരീക്ഷയും മുടങ്ങാതെ ഈ യുവതി കാര്യങ്ങൾ ഭംഗിയായി ചെയ്തു. ന്യൂസ് 18 റിപ്പോർട്ടുകൾ പ്രകാരം വസിഷ്ഠ മുനി ത്രിപാഠിയുടെ മകൾ ശിവാനി ത്രിപാഠിയുടെ വിവാഹം സത്യനാരായണ പയസിയുടെ മകൻ അഭിഷേക് പയസിയുമായി മെയ് 10 ന് (ബുധൻ) നിശ്ചയിച്ചിരുന്നു. മെയ് 11 ന് 'വിടൈ' ചടങ്ങ് ഷെഡ്യൂൾ ചെയ്തപ്പോൾ, അവളുടെ എംപി ട്രേഡ് ക്ലാസ് 2 പേപ്പറും അതേ ദിവസം തന്നെ ആണ് ഉണ്ടയത്.

വിവാഹത്തിന് ശേഷമുള്ള ചടങ്ങാണ് വിടൈ. എന്നാൽ യുവതി തനിക്ക് പരീക്ഷയ്ക്ക് പോകണമെന്ന ആഗ്രഹം യുവതി പങ്കുവെച്ചു. വധുവിന്റെ വീട്ടുകാരുമം വരന്റെ വീട്ടുകാരും വധുവിന്റെ തീരുമാനത്തെ പിന്തുണച്ചു. നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താമെന്നും ശിവാനി പരീക്ഷ എഴുതി വന്ന ശേഷം വിടൈ ചടങ്ങ് നടത്താമെന്നും തീരുമാനിച്ചു. ചുവന്ന ബ്രൈഡൽ സാരി ധരിച്ച് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി പരീക്ഷാ ഹാളിലേക്ക് ഓടിയ ശിവാനി പരീക്ഷയ്ക്ക് ഹാജരായി, ഭർത്താവും മരുമക്കളും ഏകദേശം അഞ്ച് മണിക്കൂറോളം ക്ഷമയോടെ കാത്തിരുന്നുവെന്നാണ് റിപ്പോർട്ട്.
പരീക്ഷയ്ക്ക് പിന്നാലെ ശിവാനി തന്റെ സന്തോഷം പങ്കിട്ടു. ഇത്ര നല്ല ബന്ധുക്കളെ കിട്ടിയതിൽ സന്തോഷം ഉണ്ടെന്ന് വധു പറഞ്ഞു. ദൈനിക് ഭാസ്‌കറിനോട് ആയിരുന്ന ശിവാനിയുടെ പ്രതികരണം.. ഇത്തരം അവസരങ്ങൾ വീണ്ടും വീണ്ടും വരുന്നില്ലെന്നും അതിനാൽ ശിവാനി പരീക്ഷ എഴുതണമെന്ന് തനിക്ക് തോന്നിയെന്നും വരൻ അഭിഷേക് പറഞ്ഞതായി ആണു റിപ്പോർട്ടുണ്ട്. "അതുകൊണ്ടാണ് ഞങ്ങൾ എല്ലാവരും ആദ്യം ടെസ്റ്റ് എഴുതാനും പിന്നീട് ചടങ്ങ് നടത്താനും സമ്മതിച്ചത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുപോലെ വിവാഹവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്. വിവാഹ വേദിയൽ വെച്ച് വധു വരനെ വേണ്ടെന്നു വെയ്ക്കുന്നതും, ശ്രീധനത്തിന്റെ പേരിൽ നടക്കുന്ന വഴക്കും ഒക്കെ വൈറൽ ആകാറുണ്ട്.












Click it and Unblock the Notifications