Get Updates
Get notified of breaking news, exclusive insights, and must-see stories!

വധു ബീഡി കുമാരി, വരൻ‌ കാൻസർ കുമാർ; വൈറലായി കല്യാണക്കത്ത്, ആദ്യമൊന്ന് പകച്ചു, പക്ഷേ കാര്യം ഇതാണ്

വിവാഹ ക്ഷണക്കത്തുകൾ ഇതിന് മുൻപും വൈറൽ ആയിട്ടുണ്ട്. എന്നാൽ ഇതുപോലൊരു കത്ത് ആദ്യമായിരിക്കും. സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്. കത്ത് വായിക്കുന്ന ആരും ഒന്ന് ഞെട്ടിപ്പോകും. വധുവിന്റെയും വരന്റെയും പേര് തന്നെ വ്യത്യസ്തമാണ്. ബീഡി കുമാരി എന്നാണ് വധുവിന്റെ പേര്. വരന്റെ പേര് കാൻസർ കുമാർ. വിവാഹം നടക്കുന്ന സ്ഥലം കേട്ടാൽ ഞെട്ടൽ കൂടും, ശ്മശാനത്തിൽ ആണ് വിവാഹം.

തമ്പാക് ലാൽ ജിയുടെയും സുൽഫി ദേവിയുടെയും മകൾ നിർഭാ​ഗ്യവതിയായ ബീഡി കുമാരി എന്ന സിഗരറ്റ് ദേവി എന്നാണ് വധുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. "420 യംലോക് ഹൗസ്, ദുഖ് എന്നാണ് സാങ്കല്പിക മേൽവിലാസം. "കാൻസർ കുമാർ എന്ന ലൈലാജ് ബാബു" ആണ് വരൻ, ​ഗുട്ഖ ലാൽജിയാണ് അച്ഛൻ.

weddng

കത്ത് കണ്ടാൽ കൗതുകവും സംശയവുമൊക്കെ തോന്നും, എന്നാൽ വളരെ പ്രധാനപ്പെട്ട കാര്യം ആളുകളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ കത്ത്. അപകടകരമായ കല്യാണം, നിഷ്ക്കളങ്കരായ അതിഥികൾ എന്ന ക്യാപ്ഷൻ നൽകി ഇൻസ്റ്റ​ഗ്രാമിലാണ് ഈ ക്ഷണക്കത്ത് ഷെയർ ചെയ്തിരിക്കുന്നത്.

ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിൻ്റെ അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായാണ് ഈ ക്ഷണക്കത്ത.
നർമ്മം നിറഞ്ഞതാണെങ്കിലും, പുകയില, ഗുട്ട്ഖ ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് വിവാഹ ക്ഷണക്കത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+