കതിർ മണ്ഡപത്തിൽ നിന്ന് വധു ഇറങ്ങിപ്പോയി ! അടുത്ത ദിവസം യുവതി ഒപ്പിച്ച പണി കണ്ട്, വീട്ടുകാർ ഞെട്ടി
ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ വിവാഹത്തെത്തുറിച്ച് പല സങ്കൽപ്പങ്ങളും ഉണ്ടാവും. ഒരുപാട് അന്വേഷിച്ച ശേഷമായിരിക്കാം ഒരു പങ്കാളിയെ കണ്ടുപിടിക്കുന്നത്. പിന്നീട് അങ്ങോട്ട് വിവാഹം എന്ന ആ നിമിഷം എത്താനുള്ള കാത്തിരിപ്പായിരിക്കും. എന്നാൽ വിവാഹ ദിവസം ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ഉണ്ടായാൽ എങ്ങനെയായിരിക്കും ആ അവസ്ഥ തരണം ചെയ്യുക.
വിവാഹത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വിവാഹത്തിന് സമ്മതമല്ലെന്ന് വധു പറഞ്ഞാൽ എങ്ങനെയാവും ആ വരൻ അത് ഉൾക്കൊണ്ടിരിക്കുക? വിവാഹ സ്വപ്‌നവുമായി വന്ന ഒരു യുവാവിന് വിവാഹപ്പന്തലിൽ വെച്ച് അങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നു. എന്നാൽ അടുത്ത ദിവസം അതിനെക്കാൽ വലിയ ട്വിസ്റ്റ് നടന്നു. സംഭവം എന്താണെന്ന് വിശദമായി തന്നെ അറിയാം.

ഉത്തർപ്രദേശിലെ ഫിറോസാബാദി ആണ് ഈ സംഭവം നടന്നത്. വിവാഹത്തിന്റെ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു വരനെ വേണ്ടെന്ന് വധു പറഞ്ഞത്. വിവാഹം കഴിക്കാനാവില്ലെന്നും വധു പറഞ്ഞു. വരന് പോരയ്മയുണ്ടെന്ന് പറഞ്ഞായിരുന്നു വധു പിന്മാറിയത്. വരനും കുടുംബവും വിവാഹത്തിന് വന്നവരും എല്ലാവരും ഞെട്ടിപ്പോയി. വധുവിനോട് ആരൊക്കെ പറഞ്ഞിട്ടും തീരുമാനത്തിൽ നിന്നും വധു പിന്മാറിയില്ല.
ഖർവാല 24 റിപ്പോർട്ട് പ്രകാരം ഫിറോസാബാദ് ജില്ലയിലെ ജൻപദിലെ പെൺകുട്ടിയുമായിട്ടാണ് യുവാവിന്റെ വിവാഹം നടത്താൻ തീരുമാനിച്ചത്. മെയ് 16 നായിരുന്ന വിവാഹത്തിന്റെ തീയതി. നിശ്ചയിച്ച തീയതിയിൽ, വരൻ വധുവിന്റെ വീട്ടിലെത്തി, വധു വിവാഹ വേദിയിലെത്തും വരെ വിവാഹ ചടങ്ങുകൾ എല്ലാം നല്ലരീതിയിൽ തന്നെ നടന്നു.
പക്ഷേ മണ്ഡപത്തിൽ എത്തിയ വധു വരന് എന്തൊക്കയോ കുറ്റങ്ങൾ ഉണ്ടെന്ന് പറഞ്ഞുതുടങ്ങി വീട്ടുകാരുടെയും വരന്റെയും നിർബന്ധം വകവയ്ക്കാതെ അവൾ മണ്ഡപത്തിൽ നിന്ന് ഇറങ്ങി. വിവാഹം ചെയ്യില്ലെന്ന തീരുമാനത്തിൽ അവൾ ഉറച്ചു നിന്നു. പിന്നീട് ഇരു വീട്ടുകാരും കല്യാണം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചു. എന്നാൽ അടുത്തദിവസമായിരുന്ന ആ ട്വിസ്റ്റ് നടക്കുന്നത്. വിവാഹം വേണ്ടെന്ന് വെച്ച വധു അടുത്ത ദിവസം തന്നെ തന്റെ കാമുകനെ വിവാഹം ചെയ്തു.
എന്നാൽ വധുവിന് കാമുകൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വധു വിവാഹം കഴിക്കാൻ സമ്മതിക്കാതിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം വിവാഹം മുടങ്ങിയ നാണക്കേടിൽ നിന്നും രക്ഷപ്പെടുന്നതിന് ബന്ധുക്കളുടെ സഹായത്തോടെ വരൻ മറ്റൊരു പെൺകുട്ടിയുമായി വിവാഹം കഴിച്ചു. വരന് ഒരു കുഴപ്പവുമില്ലെന്നും വധു വിവാഹം മുടക്കാൻ മനപൂവ്വം പറഞ്ഞതാണെന്നും വരന്റെ കുടുംബം പറഞ്ഞു.












Click it and Unblock the Notifications