പണിയായത് വരന്റെ കാല്‍പാദം; അനിയന്റെ പേരില്‍ തുടങ്ങിയ വഴക്ക്; വിവാഹമേ വേണ്ടെന്ന് വധു...
അങ്ങനെ വിവാഹത്തിനായി വരനും ആളുകളും വധുവും ബന്ധുക്കളുമൊക്കെ എത്തി

വിവാഹത്തിന്റെ രസകരമായ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. എന്നാല്‍ ഈ അടുത്തായി വിവാഹ വേദയടിലെ രസകരമായ വീഡിയോകള്‍ മാത്രമല്ല, വിവാഹം മുടങ്ങുന്ന സംഭവങ്ങള്‍ വരെ പതിവായിരിക്കുകയാണ്. ഇപ്പോള്‍ നിസാരമായ ഒരു കാര്യത്തിന്റെ പേരിലാണ് വധു വിവാഹം വേണ്ടെന്നുവെച്ചത്. വധുവിന്റെ അനിയന്‍ കാരണമാണ് വിവാഹം മുടങ്ങാനുള്ള വഴക്ക് തുടങ്ങുന്നത്.
വിവാഹത്തിന് പല ചടങ്ങുകൾ ഉണ്ടാവാറുണ്ടല്ലോ.. അങ്ങനെയുള്ള ഒരു ചടങ്ങ് ഈ വിവാഹത്തിനും ഉണ്ടായിരുന്നു. വധുവിന്റെ സഹോദരൻ വരന്റെ കാലിൽ തൊടണം. എന്നാൽ വധുവിന്റെ സഹോദരൻ ആ ചടങ്ങ് ചെയ്യാൻ തയ്യാറായില്ല. ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് അനുസരിച്ച്, ഉന്നാവോയിലെ ഡിഎൻഎസ് റോഡിലെ സർജു പ്രസാദ് എന്ന രജക്കിന്റെ മകൾ സോണിയുടെ വിവാഹം ഗാന്ധി നഗർ നിവാസിയായ ഓം പ്രകാശിന്റെ മൂത്ത മകൻ വിനയുമായി നിശ്ചയിച്ചിരുന്നു.മുംബൈയിലെ പ്രൈവറ്റ് ലിമിറ്റഡിൽ ആണ് വിനയ് ജോലി ചെയ്യുന്നത്.

തുടക്കം സന്തോഷത്തോടെ..
അങ്ങനെ വിവാഹത്തിനായി വരനും ആളുകളും വധുവും ബന്ധുക്കളുമൊക്കെ എത്തി. ഫെബ്രുവരി ആറിന് (തിങ്കളാഴ്‌ച) ഉന്നാവോയിലെ ഗസ്റ്റ് ഹൗസിലെ വിവാഹ വേദിയിലേക്ക് വലിയ ഘോഷയാത്രയായി ഇവർ വന്നത്. തിലക ചടങ്ങുകളുടെ ശുഭമുഹൂർത്തം 4 മണിക്ക് നിശ്ചയിച്ചിരുന്നതിനാൽ ചടങ്ങുകൾ ആരംഭിക്കുന്നതിനായി അതിഥികളും വരനും കാത്തിരിക്കുകയായിരുന്നു.

വരന്റെ പാദം...
പിന്നീട്, ചടങ്ങ് ആരംഭിച്ചപ്പോൾ, വധുവിന്റെ സഹോദരന് വരനുമായി ചില ചടങ്ങുകൾ നടത്തേണ്ടിവന്നു. ഒരു ആചാരം പ്രകാരം അയാൾ വരന്റെ പാദങ്ങളിൽ തൊടണം. എന്നാൽ തങ്ങൾ പണ്ടു മുതലേ അറിയാമെന്ന് പറഞ്ഞ് വധുവിന്റെ സഹോദരൻ വരന്റെ കാലിൽ തൊടാൻ വിസമ്മതിച്ചു.
എന്നിരുന്നാലും, വധുവിന്റെ സഹോദരന്റെ വിസമ്മതം വരന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇഷ്ടപ്പെട്ടില്ല. ഇത് വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ പ്രശ്നം ഉണ്ടാക്കി.

പ്രശ്നങ്ങളുടെ തുടക്കം...
എന്നാൽ അവിടം കൊണ്ട് പ്രശ്നം അവസാനിച്ചില്ല. പ്രശ്നത്തിന്റെ തുടക്കമായിരുന്നു അത്. വിവാഹത്തിന് ശേഷം വരന്റെ കുടുംബത്തിൽ നിന്ന് വേറിട്ട് താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വധു പറഞ്ഞതിന് പിന്നാലെ ആ പ്രശ്നം കൂടുതൽ രൂക്ഷമായി. ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും ഇരുവിഭാഗവും വഴങ്ങാൻ തയ്യാറായില്ല, തുടർന്ന് വിവാഹം നിർത്തിവച്ച് വധുവിനെ കൂടാതെ സംഘം മടങ്ങി...

ചടങ്ങുകൾ കാരണം മുടങ്ങിയ വിവാഹം..
ഇതാദ്യമായല്ല ചടങ്ങുകളുടെ പേരിൽ വിവാഹം മുടങ്ങുന്നത്. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വധുവും വരനും മധുരം കൊടുക്കുന്ന ചടങ്ങുണ്ട്. ചടങ്ങിന്റെ ഭാഗമായി വരൻ വധുവിന് പഴം കൊടുക്കാൻ ശ്രമിക്കുകയും വധു അത് വേണ്ടെന്ന് പറയുകയും വരൻ നിർബന്ധിച്ച് വായിൽ കുത്തിക്കയറ്റുകയും ചെയ്തപ്പോൾ വധു വരന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയി..












Click it and Unblock the Notifications