Get Updates
Get notified of breaking news, exclusive insights, and must-see stories!

താലികെട്ടിന് തൊട്ടുമുമ്പ് വിവാഹം വേണ്ടെന്നുവെച്ച് വധുവിന്റെ ട്വിസ്റ്റ്; കാരണം വരന്റെ കയ്യിലിരിപ്പ്

വിവാഹ ദിവസം താലികെട്ടിന് തൊട്ടുമുന്‍പ് വധു വിവാഹം വേണ്ടെന്നു വെച്ചാല്‍ എന്തുചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഞെട്ടിപ്പോകും...വരന്റെ അവസ്ഥ എന്തായിരിക്കും..എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നു. വിവാഹത്തിന് തൊട്ടുമുമ്പ് വധു വരനെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്നു പറഞ്ഞു.

വരന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ് വധു അങ്ങനെ പറഞ്ഞത്. അല്ലെങ്കിലും കല്യാണം ദിവസം ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഈ വരന്‍ ചെയ്തത്. അതേസമയം വിവഹാവേദയിൽ വലിയൊരു ട്വിസ്റ്റ് നടക്കകുകയും..അടുത്ത ദിവസം അതിനെ വെല്ലുന്ന മറ്റൊരു ട്വിസ്റ്റ് നടക്കുകയും ചെയ്തു. എന്താണ് സംഭവം എന്ന് വിശദമായി അറിയാം

1

കല്യാണത്തിന്റെ ആവേശം അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പാട്ടും ഡാന്‍സുമൊക്കെയായി ഗംഭീര ആഘോഷം. സ്വന്തം കല്യാണമല്ലേ വരനും കൂടി ഡാന്‍സ് ചെയ്യാനും ആഘോഷിക്കാനും..രാത്രി തകര്‍ത്ത് ഡാന്‍സ് തന്നെ...എന്താല്‍ വരന്റെ സന്തോഷത്തിന് ഏറെ ആയുസൊന്നും ഉണ്ടായിരുന്നില്ല...കാരണം വരനെ വേണ്ടെന്ന് വെച്ച് വധു തന്റെ സുഹൃത്തിനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു...ഇതിന് കാരണം വരന്‍ തന്നെയായിരുന്നു....

2

ബുല്‍ധാന ജില്ലയിലെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തിലാണ് സംഭവം. തലേന്ന് പാതിരാത്രി വരെ ഡാന്‍സ് കളിച്ച് ആഘോഷിച്ച വരന്‍ വിവാഹത്തിന് എത്താന്‍ വൈകി. വരന്‍ വധുവിന്റെ വീട്ടില്‍ എത്തുമ്പഴേക്കും വിവാഹത്തിനുള്ള ശുഭമുഹൂര്‍ത്തം കഴിഞ്ഞിരുന്നു. വിവാഹഘോഷയാത്ര വൈകിയതോടെ എല്ലാം തലകീഴ് മറിയുകയായിരുന്നു...വധുവും കുടുംബവും വരനെ ഒരുപാട് നേരം നോക്കിയിരുന്നു..എന്നാല്‍ വരന്‍ വന്നില്ല..വന്നപ്പോഴേക്കും താലികെട്ടാനുള്ള ശുഭ മുഹൂര്‍ത്തം കഴിഞ്ഞിരുന്നു...

3

വൈകി എത്തിയിട്ടുും അവിടെ വെച്ചും കാറില്‍ വെച്ചുമൊക്കെ വരന്‍ തന്റെ ഡാന്‍സ് തുടര്‍ന്നു. എല്ലാവരും മദ്യപിച്ച് നൃത്തം ചെയ്യുന്ന തിരക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂട്ടുകാരുടെ നൃത്തം കണ്ട് പിടിച്ചുനില്‍ക്കാനാവാതെ വരന്‍ കാറില്‍ നിന്നിറങ്ങി മദ്യപിച്ച സുഹൃത്തുക്കള്‍ക്കിടയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.

4

മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം, നൃത്തം നിര്‍ത്തി വിവാഹത്തിന് വരാന്‍ വധുവിന്റെ പിതാവ് അഭ്യര്‍ത്ഥിച്ചപ്പോള്‍, മദ്യപിച്ചെത്തിയ ബാരതികള്‍ അദ്ദേഹത്തെയും വധുവിന്റെ മറ്റ് കുടുംബാംഗങ്ങളെയും ആക്രമിച്ചു. വീട്ടുകാരുമായുള്ള വഴക്ക് വധുവിനെ പ്രകോപിപ്പിക്കുകയും അവൾ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിന് ശേഷം പെൺകുട്ടി വിവാഹം നിർത്തി, വരനെയും കുടുംബത്തെയും ഞെട്ടിച്ചു.

5

വിവാഹം മുടങ്ങിയ അപകീർത്തി ഒഴിവാക്കാൻ വധുവിന്റെ വീട്ടുകാർ അവളെ മറ്റൊരു ആളുമായി വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. വധുവും കല്യാണത്തിനായി കണ്ടെത്തിയ വരനും പരസ്പരം അറിയാവുന്നവരും സുഹൃത്തുക്കളുമായിരുന്നു.എന്നിരുന്നാലും, വിചിത്രമായ സംഭവങ്ങളുടെ പരമ്പര അവിടെ അവസാനിച്ചില്ല. അടുത്ത ദിവസം തന്നെ വരന്റെ വീട്ടുകാരും വിവാഹം നിശ്ചയിച്ചു, അയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. എന്നിരുന്നാലും, രണ്ടാം വിവാഹത്തിൽ, വരന്റെ ഭാഗത്ത് നിന്ന് ആരും ഒരു തുള്ളി മദ്യം കുടിച്ചില്ല എന്നതാണ് അതിശയിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+