നവവധു ആദ്യരാത്രിയില്‍ 2.5 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി ഒളിച്ചോടി
കാണ്‍പൂര്‍: നവവധു ആദ്യ രാത്രിയില്‍ തന്നെ 2.5 ലക്ഷം രൂപയുമായി ഭര്‍തൃവീട്ടില്‍ നിന്നും കടന്നുകളഞ്ഞു. കാണ്‍പൂര്‍ സരോജിനി നഗറിലാണ് സംഭവം. ശ്യാംബാബു എന്നയാളുടെ ഭാര്യയാണ് ഒളിച്ചോടിതയതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഫിബ്രുവരി 23നായിരുന്നു ഇരുപത്തിയാറുകാരനായ ശ്യാംബാബുവിന്റെയും ദേവരിയയില്‍ നിന്നുള്ള യുവതിയുടെയും വിവാഹം നടന്നത്. പിറ്റേദിവസം രാവിലെ വധുവിനെ ഉണര്‍ത്താനായി ബന്ധുക്കള്‍ മുറിയിലെത്തിയപ്പോള്‍ അവിടെ കാണാനില്ലായിരുന്നു. ബ്രീഫ്‌കെയ്‌സില്‍ സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയുമായാണ് യുവതി കടന്നു കളഞ്ഞതെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ വ്യക്തമായി.

ഒളിച്ചോടിയതിന് പിന്നാലെ നവവധു തന്റെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തതിനാല്‍ പോലീസ് അന്വഷണവും മന്ദഗതിയിലായി. മകളുടെ ഒളിച്ചോട്ടത്തെക്കുറിച്ച് അിറിയില്ലെന്നാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. നേരത്തെ യുവതിക്ക് കാമുകനുണ്ടായിരിക്കാമെന്നും അയാള്‍ക്കൊപ്പമായിരിക്കാം കടന്നുകളഞ്ഞതെന്നുമാണ് പോലീസ് നിഗമനം. യുവതിക്കുവേണ്ടിയുള്ള തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications