കതിര്‍മണ്ഡപത്തില്‍ വധു പ്രസവിച്ചു,കൈവിടാതെ വരന്‍
ഭോപ്പാല്‍: കതിര്‍ മണ്ഡപത്തില്‍ വധു പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും കൈവിടാതെ നവവരന്‍. ദിന്‍ദോരി ജില്ലയിലെ ആദിവാസി മേഖലയിലാണ് സംഭവം നടക്കുന്നത്. കതിര്‍ മണ്ഡപത്തില്‍ വിവാഹ ചടങ്ങുകള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് വധുവിന് പ്രസവ വേദന അനുഭവപ്പെട്ടത്. അല്‍പ്പ സമയത്തിനകം തന്നെ വധു പ്രസവിച്ചു.
വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ബന്ധുക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും തന്റെ വധുവിനെ ഉപേക്ഷിയ്ക്കാന്‍ വരന്‍ തയ്യാറായില്ല. മാന്‍ സിംഗ് ധ്രുവ് എന്ന യുവാണ് വധുവായ ദമയന്തി (യഥാര്‍ത്ഥ പേരല്ല) യെ വിവാഹം കഴിച്ചത്. വധുവിനെ മാത്രമല്ല അവര്‍ ജന്മം നല്‍കിയ കുഞ്ഞിനേയും ഒപ്പം കൂട്ടിയാണ് മാന്‍ സിംഗ് സ്വന്തം വീട്ടിലേക്ക് പോയത്.

പെണ്‍കുട്ടിയ്ക്ക് ഗോത്രസഭ പിഴ വിധിയ്ക്കുകയും വിവാഹം നടത്താന്‍ അനുവദിുയ്ക്കില്ലെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. എന്നാല്‍ ഈ പിഴ പണവും താന്‍ തന്നെ അടയ്ക്കാമെന്ന് മാന്‍ സിംഗ് പറഞ്ഞു. തുടര്‍ന്നാണ് വിവാഹം നടന്നത്. വിവാഹ നിശ്ചയത്തിന് തന്നെ ജീവിതകാലവും മുഴുവന്‍ പെണ്‍കുട്ടിയെ സംരക്ഷിയ്ക്കാമെന്ന് താന്‍ വാക്ക് കൊടുത്തിരുന്നതായി മാന്‍ സിംഗ് പറഞ്ഞു.
പെണ്‍കുട്ടിയെയും കുടുംബത്തെയും കടുത്ത അപമാനത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞതില്‍ൃ സന്തോഷമുണ്ടെന്നും മാന്‍ സിംഗ്. മകന്റെ തീരുമാനത്തില്‍ ഏറെ സന്തോഷിയ്ക്കുന്നുവെന്ന് മാന്‍ സിംഗിന്റെ അച്ഛന്‍ പറഞ്ഞു, പിഴ പണം അടയ്്ക്കാന്‍ തയ്യാറാണെന്നും വരന്റെ അച്ഛന്‍ പറഞ്ഞു. പെണ്‍കുട്ടി തന്റെ കുഞ്ഞിന്റെ അച്ഛനാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications