കല്യാണദിവസം വധു മുങ്ങി, മടങ്ങിപ്പോകാതെ വധുവിന്റെ വീട്ടിൽ താമസിച്ച് വരൻ; 13ാം ദിവസം വൻ ട്വിസ്റ്റ്!
താലികെട്ടിന് തൊട്ടുമുമ്പ് പോലും വിവാഹം മുടങ്ങിപ്പോയ സംഭവങ്ങളെക്കുറിച്ച് നമ്മൾ കേട്ടുകാണും. കഴിഞ്ഞദിവസം പോലും അത്തരം സംഭവം ഉണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് ചിലപ്പോൾ വധൂവരന്മാർ തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാവാം, അത് ബന്ധുക്കൾ പറഞ്ഞുപരിഹരിച്ച് വിവാഹത്തിലേക്ക് എത്തിക്കുകയും ചെയ്യും. എന്നാൽ ചില ബന്ധങ്ങൾ ആരൊക്കെ ശ്രമിച്ചാലും ശരിയാവുകയുമില്ല.
അങ്ങനെയാണ് മണ്ഡപത്തിവൽ വെച്ച് ഇറങ്ങിപ്പോകുന്ന അവസ്ഥ വരെ ഉണ്ടാവുന്നത്. എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം അല്പം വ്യത്യസ്തമാണ്, വിവാഹത്തിന് തൊട്ടുമുമ്പ് ആണ് വധുവിനെ കാണാനില്ലെന്ന വാർത്ത കേൾക്കുന്നത്.

വിവാഹ ദിവസം മണ്ഡപത്തിൽ വധുവിനെ കാത്തിരുന്നവർ ആ വാർത്ത കേട്ടുഞെട്ടി. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആണ് വധു ഒളിച്ചോടിപ്പോയത്. ആഘോഷം നിറഞ്ഞുനിന്ന വിവാഹവേദി ആകെ മൂകമായി. ഇങ്ങനെയൊരു സംഭവം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വരൻ വധുവിന്റെ വീട്ടിൽ നിന്നും തിരിച്ചുപോയില്ല. അയാൾ അവിടെ തന്നെ താമസമാക്കി. ഒളിച്ചോടിപ്പോയ വധു 13ാം ദിവസം തിരിച്ചെത്തി. എന്താണ് ആ 13 ദിവസത്തിനുള്ളിൽ സംഭവിച്ചതെന്ന് നോക്കാം
സിരോഹി ജില്ലയിലെ കൈലാഷ് നഗറിനടുത്തുള്ള മാനദർ ഗ്രാമത്തിലെ താമസക്കാരനായ വരന്റെ വിവാഹം മെയ് 3 ന് (ബുധൻ) പാലി ജില്ലയിലെ സൈന ഗ്രാമത്തിലെ പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതായി ആണ് റിപ്പോർട്ട്. എന്നാൽ, വിവാഹദിവസം വധു അകന്ന ബന്ധുവിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയത്.
വധുവിന്റെ വീട്ടുകാർ വരനോടും കുടുംബത്തോടും ക്ഷമാപണം നടത്തിയെങ്കിലും വധുവിനെ കൂടാതെ വീട്ടിലേക്ക് പോകില്ലെന്നായിരുന്ന വരന്റെ തീരുമാനം. തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കും എന്നതിനാൽ വധുവില്ലാതെ ഗ്രാമത്തിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് അവർ പറഞ്ഞു, വധുവിന്റെ വീട്ടിൽ അവർ തുടർന്നു. റിപ്പോർട്ടുകൾ പ്രകാരം, വരന്റൊപ്പം ചില കുടുംബാംഗങ്ങളും വധുവിന്റെ വീട്ടിൽ 13 ദിവസം താമസിച്ചു.
കാണാതായ പരാതിയുടെ അടിസ്ഥാനത്തിൽ വധുവിനെ അന്വേഷിച്ച പോലീസ് വധുവിനേയും വധു ഒളിച്ചോടിപ്പോയ പ്രായപൂർത്തിയാവാത്ത കൗമാരക്കാരനേയും പിടികൂടി. വധുവിനെ വീട്ടിൽ ഏൽപ്പിച്ചു. തുടർന്ന് വരനുമായുള്ള വിവാഹം നടത്തി വധുവിനെ കൊണ്ടുപോയി.
അതേസമയം, കഴിഞ്ഞദിവസം വിവാഹവേദിയിൽ വെച്ച് വരനെ വിവാഹം കഴിക്കാതെ യുവതി ഇറങ്ങിപ്പോയിരുന്നു. വരന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞായിരുന്നു വധു വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞത്. എന്നാൽ അടുത്തദിവസം തന്നെ വധു തന്റെ കാമുകന്റെ കൂടെ ഒളിച്ചോടി. വധുവിനെ കാമുകൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് പറയുന്നത്.












Click it and Unblock the Notifications