Viral Video: വിവാഹവേദിയിലെ കാഴ്ചകണ്ട വധു ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു, കല്യാണദിവസം നടന്നത് ...
കല്യാണ വീടുകളിലേയും കല്യാണപ്പന്തലിലേയും വിശേഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്. വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ഒരുപാട് കാഴ്ചക്കാരും ഉണ്ട്. ഇനി പറയാന്‍ പോകുന്നതും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്ന ഒരു വീഡിയോയെക്കുറിച്ചാണ്...
കല്യാണ ദിവസം വരനും വധുവും ഇവരുടെ ബന്ധുക്കളുമൊക്കെ ആകെ ടെന്‍ഷനിലായിരിക്കും. ചടങ്ങ് കഴിയുന്നുവരെ ശ്വാസം കഴിക്കാന്‍ പറ്റാത്ത അവസ്ഥ എന്നു വേണമെങ്കില്‍ പറയാം... എന്നാല്‍ കല്യാണ ദിവസം വേദി തലകുത്തി മറിക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്. അത് ആരാണെന്നോ..വരന്റെയും വധുവിന്റെയും സുഹൃത്തുക്കള്‍ തന്നെ അവരെ സംബന്ധിച്ച് അവരുടെ സുഹൃത്തിന്റ വിവാഹ ദിനം അടിച്ച് പൊളിക്കാനുള്ളതാണ്.

അതുകൊണ്ട് തന്നെ അവര്‍ അത് മാക്‌സിം അടിച്ചുപൊളിക്കുകയും വരനും വധുവിനും നല്ല പണി കൊടുക്കുകയും ചെയ്യും...ഇനി സുഹൃത്തക്കളുടെ പണി മൂലം വിവാഹവേദിയില്‍ ഞെട്ടിനില്‍ക്കുന്ന ഒരു വധുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നത്...സംഭവം എന്താണെന്ന് വിശദമായി നോക്കാം.....

എല്ലാ തമാശകളും എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല, ചിലപ്പോൾ അവരുടെ ആ ഒരു ദിവസത്തെ ഇല്ലാതാക്കാൻ തന്നെ ചില തമാശകൾ കാരണമാകും. ഇവിടെ വിവാഹ ദിവസം വരന്റെ സുഹൃത്തുക്കൾ ഉണ്ടാക്കിയ തമാശ കുറച്ചൊന്നുമല്ല വധുവിനെ അലോസരപ്പെടുgത്തിയത്. ആദ്യം ഒന്ന് ഞെട്ടിയ വധു. പിന്നീട് ദേഷ്യം കൊണ്ട് അലറുന്നത് കാണാം.. അവർക്ക് ആകെ ദേഷ്യം വരുന്നുമുണ്ട്...

വധു വേദിയിൽ ഇരിക്കാൻ വരുമ്പോൾ വരന്റെ കൂടെ അലങ്കരിച്ച കസേരകളിൽ വരന്റെ സുഹൃത്തുക്കൾ ഇരിക്കുന്നതാണ് കാണുന്നത്. വധു വന്നിട്ടും ഇവർ എഴുന്നേൽക്കുന്നില്ല. വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധു ചടങ്ങുകൾക്ക് ശേഷം ആകെ ക്ഷീണിച്ച അവസ്ഥയിലുമാണ്. അപ്പോഴാണ് വരന്റെ സുഹൃത്തുക്കൾ ഇങ്ങനെ ഒരു പണി കാണിച്ചത്. വധുവിന് ആകെ ദേഷ്യം വന്നു അവരോട് ദേഷ്യപ്പെടുന്നുണ്ട്...

വേദിക്ക് പുറത്ത് നിൽക്കുന്ന കുടുംബത്തിലെ ചില മുതിർന്ന ആളുകൾ വധുവിനെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വധു അവർ പറയുന്നതൊന്നും കേൾക്കുന്നില്ല. വരന്റെ സുഹൃത്തുക്കളുടെ പ്രവൃത്തിയിൽ വധുവിന്റെ നിയന്ത്രണം പോയിരിക്കുകയാണ്. എന്നാൽ വധു പറയുന്നതൊന്നും വരന്റെ കൂട്ടുകാർ കാര്യമായി എടുക്കുന്നില്ല...അവർ അത്രയേറെ പ്രശ്നം ഉണ്ടാക്കിയിട്ടും അവർ അവിടെ നിന്ന് എഴുന്നേൽക്കാൻ തയ്യാറാവുന്നതേയില്ല. പകരം വീണ്ടും അവർ വധുവിനെ പ്രകോപിപ്പിക്കുകയാണ്.

നിരവധിപേരാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. തമാശയൊക്കെ നല്ലതാണ് പക്ഷേ ഇതുമാതിരി കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല..അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് നിങ്ങൾ ഇല്ലാതാക്കുന്നത് എന്നാണ് ഒരാളുടെ കമൻറ്. ഞാൻ എങ്ങാനുമായിരുന്നെങ്കിൽ എല്ലാവരേയും പിടിച്ച് പുറത്താക്കുമായിരുന്നു എന്നാണ് മറ്റൊരു കമന്റ്. വധുവിനെ ഇങ്ങനെ വട്ടംകറക്കുന്നതിനെ ആരും അനുകൂലിച്ചില്ല...












Click it and Unblock the Notifications