ആദ്യ രാത്രിക്ക് പോലും സമയം കിട്ടിയില്ല; ഹൽവ കൊടുത്ത പണിയിൽ ജീവിതം തകർന്ന് വരൻ...
ആറുമാസമോ ഒരു വർഷമോ ഒക്കെ ഒന്നിച്ച് ജീവിച്ചുകഴിയുമ്പോൾ ചിലപ്പോൾ ബന്ധം വേർപ്പെടുത്തിപ്പോകുന്ന ഭാര്യഭർത്താക്കന്മാരുണ്ടാവാറുണ്ട്..എന്നാൽ വിവാഹം കഴിഞ്ഞ് ഒരു ദിവസം പൂർത്തിയാവുന്നതിന് മുമ്പാണ് ഈ വരന് അപ്രതീക്ഷിത അടി കിട്ടിയത്.

കല്യാണം കഴിഞ്ഞ് പുതിയൊരു ജീവിതം സ്വപ്നം കണ്ട് വധുവിനോടൊത്ത് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന വരന് കിട്ടിയ പണി ചെറുതല്ലായിരുന്നു. ഒരൊന്നൊന്നര പണി തന്നെയാണ് വരന് കിട്ടിയത്. വിവാഹം കഴിഞ്ഞ ദിവസം തന്നെ ഇങ്ങനൊരു പണി വരൻ പ്രതീക്ഷിച്ചു കാണില്ല. എല്ലാ ബന്ധങ്ങളും എല്ലാ കാലവും നിലനിൽക്കണമെന്നില്ല.
ആറുമാസമോ ഒരു വർഷമോ ഒക്കെ ഒന്നിച്ച് ജീവിച്ചുകഴിയുമ്പോൾ ചിലപ്പോൾ ബന്ധം വേർപ്പെടുത്തിപ്പോകുന്ന ഭാര്യഭർത്താക്കന്മാരുണ്ടാവാറുണ്ട്..എന്നാൽ വിവാഹം കഴിഞ്ഞ് ഒരു ദിവസം പൂർത്തിയാവുന്നതിന് മുമ്പാണ് ഈ വരന് അപ്രതീക്ഷിത അടി കിട്ടിയത്. എന്നാണ് സംഭവം എന്ന് വിശദമായി നോക്കാം..

വില്ലൻ ഹൽവ..
ഇവിടെ വില്ലനായത് ഹൽവയാണ്. വന്റെ വീട്ടിൽ എത്തിയ ശേഷം വധുവും കൂട്ടാളികളും വരനും കുടുംബാംഗങ്ങൾക്കും ഹൽവ വിളമ്പുന്ന ഒരു രീതിയുണ്ട്. ഇന്ത്യയിൽ, വധു അവളുടെ അമ്മായിയമ്മയുടെ വീട്ടിൽ പാചകം ചെയ്യാൻ തുടങ്ങുമ്പോൾ മധുരപലഹാരങ്ങൾ തയ്യാറാക്കണം എന്നത് ഒരു പാരമ്പര്യമാണ്, മിക്കപ്പോഴും ഹൽവയാണ് പാകം ചെയ്യുന്നത്. അങ്ങനെ ഹൽവ തയ്യാറായി..

ഹൽവ കഴിച്ചപ്പോൾ..
എന്നാൽ വധു വിളമ്പിയ ഹൽവയിൽ എന്തോ ലഹരി പദാർത്ഥം ഉണ്ടായിരുന്നു. ഹൽവ തിന്നതിന് പിന്നാലെ വരനും കൂടെയുണ്ടായിരുന്നവരും ബോധംകെട്ടു. കിട്ടിയ തക്കത്തിന് വധു ഒരു കാര്യം ചെയ്തു. മയക്കം കഴിഞ്ഞ് ഇവർ അറിഞ്ഞപ്പോൾ അവിടെ ആരുമില്ല. അപ്പോഴാണ് അവർ ആ കാര്യം മനസ്സിലാക്കുന്നത്..

പണവും സ്വർണവും കൊണ്ട് വധു പോയി
ഈ സാഹചര്യം മുതലെടുത്ത് വധു കൂട്ടാളികളോടൊപ്പം വീട്ടിലെ പണവും ആഭരണങ്ങളും എല്ലാം എടുത്ത് ഓടി രക്ഷപ്പെട്ടു. ഇപ്പോൾ, അവൾക്കും കുറ്റകൃത്യം ചെയ്യാൻ സഹായിച്ച മറ്റ് രണ്ട് പ്രതികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിദ്വാറിൽ നിന്നുള്ള രുദ്രപ്രയാക് നിവാസിയായ രേഖയുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായി നാഗ്ല മുബാരിക്പൂരിൽ നിന്നുള്ള ഇര നീരജ് പറഞ്ഞതായി ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു

ഹൽവ വിളമ്പണമെന്ന് രേഖ..
വിവാഹത്തിന് വധൂവരന്മാരുടെ ഇരുവശത്തുനിന്നും അനുമതി ലഭിച്ചതിന് ശേഷം, നീരജ് രുദ്രപ്രയാഗിൽ പോയി എല്ലാ ഹിന്ദു ആചാരങ്ങളും ചടങ്ങും അനുസരിച്ച് രേഖയെ വിവാഹം കഴിച്ചു. ആദ്യമായി വീട്ടിലെത്തിയ ശേഷം അമ്മായിയമ്മയ്ക്ക് ഹൽവ വിളമ്പുന്നത് തന്റെ കുടുംബത്തിൽ പതിവാണെന്ന് തന്നോടും കുടുംബാംഗങ്ങളോടും രേഖ പറഞ്ഞതായി നീരജ് പറഞ്ഞു.

ബോധം വന്നപ്പോൾ..
ഹൽവ കഴിച്ചതോടെ എല്ലാവരും അബോധാവസ്ഥയിലായി. തുടർന്ന് രേഖയും കൂട്ടാളികളും ചേർന്ന് 1.20 ലക്ഷം രൂപ കൊള്ളയടിക്കുകയും വീട്ടിലുണ്ടായിരുന്ന എല്ലാ ആഭരണങ്ങളും അപഹരിക്കുകയും ചെയ്തു. വരനും കുടുംബാംഗങ്ങളും രാവിലെ ഉണർന്നപ്പോൾ വധു തങ്ങളെ കൊള്ളയടിച്ച വിവരം അറിഞ്ഞതായി ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തു.

ഇതിന് മുമ്പും ഇത്തരം സംഭവം...
രണ്ട് വർഷം മുമ്പ് ഹരിദ്വാറിൽ നിന്നുള്ള ഒരു സ്ത്രീ നയ് മണ്ഡിയിൽ വെച്ച് തന്റെ ഭർത്താവിന് ലഹരി പദാർത്ഥം ചേർത്ത ചായ നൽകി കൊള്ളയടിച്ചതിന് സമാനമായ സംഭവം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി ഭർത്താവിനും ബന്ധുക്കൾക്കും ലഹരി കലർന്ന ഭക്ഷണം നൽകി യുവതിയും സുഹൃത്തിക്കളും കൊള്ളയടിച്ചിരുന്നു.












Click it and Unblock the Notifications