കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്കിലെ നിസാര ചോദ്യത്തിന് വരന് ഉത്തരം പറയാനായില്ല, വധു വിവാഹം വേണ്ടെന്നുവെച്ചു

  • By Sruthi K M
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: വിവാഹാലോചനയുമായി പോകുന്ന യുവാക്കള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക. കണക്കും, ബയോളജിയും, സയന്‍സുമൊക്കെ പഠിച്ചിട്ടു വേണം പോകാന്‍. ഇല്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും. ഉത്തര്‍പ്രദേശില്‍ യുവാവിന് പറ്റിയ അബദ്ധമാണ് ഇവിടെ പറയുന്നത്. കണക്കിലെ നിസാര ചോദ്യത്തിന് വരന് ഉത്തരം നല്‍കാനായില്ല. ദേഷ്യപ്പെട്ട് വധു വിവാഹ പന്തലില്‍ നിന്നും ഇറങ്ങി പോവുകയാണ് ചെയ്തത്.

കുടുംബങ്ങളും നാട്ടുകാരും സാക്ഷി നില്‍ക്കവെയാണ് വധു ഇറങ്ങിപ്പോയത്. വിവാഹ പന്തലില്‍വെച്ചാണ് തമാശയ്ക്ക് വധു നിസാര ചോദ്യം ചോദിക്കുന്നത്. ആരുടെ സഹായവും ഇല്ലാതെ ഉത്തരം കണ്ടെത്താന്‍ പറയുകയായിരുന്നു. തമാശ പിന്നീടായിരുന്നു കാര്യമായി മാറിയത്. കൊച്ചു കുട്ടികള്‍ക്ക് പോലും പറയാന്‍ പറ്റുന്ന ചോദ്യമായിരുന്നു ചോദിച്ചതെന്നതായിരുന്നു രസകരം.

marriage5

79ല്‍ നിന്ന് 69 കുറച്ചാല്‍ എത്രയാണെന്നായിരുന്നു വധുവിന്റെ ചോദ്യം. ഇതിനു പോലും ഉത്തരം പറയാന്‍ പറ്റാത്ത വരനെ വേണ്ടെന്നു വെക്കുകയായിരുന്നു പെണ്‍കുട്ടി. വരന്‍ നന്നായി പഠിച്ചുവെന്നും ബിരുദം ഉണ്ടെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, വരനും വീട്ടുകാരും കള്ളം പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

രംഗം വഷളായപ്പോള്‍ നാട്ടുകാരും വീട്ടുകാരും പെണ്ണിനെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍, വിവാഹം വേണ്ടെന്നുള്ള തീരുമാനത്തില്‍ വധു ഉറച്ചു നില്‍ക്കുകയായിരുന്നു.

English summary
bride refused to get married because groom failed to give reply for her maths question in uttarpradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X