താലികെട്ട് കഴിഞ്ഞ് മണിക്കൂറുക്കൾക്കുള്ളിൽ വധു ബന്ധം വേർപെടുത്തി; കാരണം വരന്റെ 'കയ്യിലിരിപ്പ്'; സംഭവമിങ്ങനെ
ഏറെ പ്രതീക്ഷയോടെയായിരിക്കും ഏതൊരു വ്യക്തിയും വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ പലപ്പോഴും ഒരിക്കലും മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ വിവാഹ വേദികളിൽ സംഭവിക്കാറുണ്ട്. താലികെട്ടാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹം മുടങ്ങിപ്പോയ എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വരന് നിറം പോരെന്ന് പറഞ്ഞ് വിവാഹ മണ്ഡപത്തിൽ നിന്ന് വധു ഇറങ്ങിപ്പോയതുൾപ്പെടെ അടുത്തിടെയുണ്ടായി. ഇനി പറയാൻ പോകുന്നതും വിവാഹവുമായി ബന്ധപ്പെട്ട അത്തരമൊരു സംഭവമാണ്.
വിവാഹം വളരെ ആഘോഷമായി തന്നെ നടന്നു. വധുവും വരനും ഇവരുടെ വീട്ടുകാരും എല്ലാവരും വളരെ സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം ചില ചടങ്ങുകൾ കൂടി ബാക്കിയുണ്ടായിരുന്നു. ആ ചടങ്ങിന് ശേഷമാണ് വധുവിനേയും കൂട്ടി വരനും ബന്ധുക്കളും വരന്റെ വീട്ടിലേക്ക് പുറപ്പെടേണ്ടത്. എന്നാൽ അവിടെയാണ് ആ ട്വിസ്റ്റ്. എന്താണെന്നല്ലേ..

ഈ സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. മേയ് 28നാണ് ജിയാൻപൂരിൽ നിന്നുള്ള യുവതിയുമായി തുർകൗലി ഗ്രാമത്തിലെ യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം വരൻ വധുവിന്റെ വീട്ടിലെത്തുകയും ചടങ്ങുകൾ നടക്കുകയും ചെയ്തു. വധുവുമായി വീട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപുള്ള ചടങ്ങിൽ വെച്ച് വരൻ സ്ത്രീധനം ചോദിച്ച് ബഹളം തുടങ്ങി.
മാലയും മോതിരവും വേണമെന്ന് പറഞ്ഞ് ഇയാൾ വധുവിനെ ശല്യപ്പെടുത്താൻ തുടങ്ങി. വധു ആദ്യം വല്ലാതെ പകച്ചുപോയി. പിന്നെ ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ എന്തുംവരട്ടേ എന്നുവെച്ച് വധു ആ തീരുമാനം എടുത്തു. വരന്റെ കൂടെ താൻ പോകുന്നില്ലെന്ന് തീരുമാനിച്ചു. ഇതോടെ വിവാഹ വീട്ടിൽ വൻബഹളമായി, കയ്യാങ്കളിയായി. ഇതോടെ വരനേയും വരന്റെ അച്ഛനേയും വധുവിന്റെ വീട്ടുകാർ പൂട്ടിയിട്ടു. വിവാഹവീട്ടിലെ തമ്മിൽത്തല്ല് അറിഞ്ഞ് പോലീസ് എത്തി. ഇവരാണ് വരനേയും അച്ഛനേയും മോചിപ്പിച്ചത്.
പിന്നാലെ ഇരുവീട്ടുകാരേയും വിളിച്ച് നടത്തിയ ചർച്ചയ്ക്ക് ശേഷം വിവാഹ ബന്ധം വേർപെടുത്താമെന്ന തീരുമാനത്തിൽ എത്തി. വിവാഹച്ചെലവായി വധുവിന്റെ കുടുംബത്തിന് 1.58 ലക്ഷം രൂപ നൽകാമെന്ന് വരന്റെ കുടുംബം സമ്മതിച്ചു. വിവാഹ സമയത്ത് നൽകിയ സാധാനങ്ങളും വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തിരിച്ചുനൽകും.












Click it and Unblock the Notifications