താലിയുമായി വരനെ കണ്ടതും വധു പൊട്ടിക്കരഞ്ഞു; വിവാഹം കഴിക്കില്ലെന്ന് തറപ്പിച്ചു; കാരണം ഇങ്ങനെ
ഏതൊരു വ്യക്തിയെ സംബന്ധിച്ചും വിവാഹം ദിനം എന്നുപറയുന്നത് വളരെ പ്രിയപ്പെട്ട, ഏറെ പ്രതീക്ഷകളുള്ള ഒരു ദിവസമായിരിക്കും. എന്നാൽ ആ ദിവസം തന്നെ അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടായാലോ. അപ്രതീക്ഷിതം എന്നുപറഞ്ഞാൽ വിവാഹം മുടങ്ങിന്നതിലേക്ക് വരെ കാര്യമെത്തി. സംഭവം എന്താണെന്ന് വിശദമായി അറിഞ്ഞാലോ?
ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ തിവാരിപ്പട്ടി ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. ബീഹാറിലെ ദർഭംഗ ജില്ലയിലെ ഭാൽപട്ടി ഗ്രാമത്തിൽ നിന്നുള്ള യുവാവുമായിട്ടായിരുന്നു യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. ജൂൺ രണ്ടിന് (വെള്ളിയാഴ്ച) ആയിരുന്നു വിവാഹ തീയതി നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച തീയതിയിൽ തന്നെ വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് എത്തി.

വലിയ ഘോഷയാത്രയായി തന്നെയാണ് വരനും സംഘവും വന്നത്. അതിനുശേഷം ചടങ്ങുകൾ ആരംഭിച്ചു, ജയമാല ചടങ്ങിനായി എല്ലാവരും എത്തി. എന്നാൽ, ചടങ്ങിനായി വധു വിവാഹ വേദിയിലേക്ക് കയറിയപ്പോഴാണ് സംഭവം തലകീഴ് മറിഞ്ഞത്. മാലയുമായി വേദയിൽ നിൽക്കുന്ന വരനെ കണ്ട് വധു ഞെട്ടി. മദ്യലഹരിയിൽ അയാൾ ആടിക്കുഴയുകയായിരുന്നു. മൂക്കറ്റം മദ്യപിച്ചായിരുന്നു വരൻ എത്തിയത്.
ഇതുകണ്ട് പ്രകോപിതയായ വധു വേദിയിൽ നിന്ന് ഉറക്കെ കരയുകയും വരനെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തു. എന്തൊക്കെ നടന്നാലും വരനെ വിവാഹം ചെയ്യില്ലെന്ന് വധു ഉറപ്പിച്ചു. വരൻ മദ്യപിച്ചാണ് വിവാഹത്തിന് എത്തിയതെന്നറിഞ്ഞ വധുവിന്റെ വീട്ടുകാർക്കും ദേഷ്യം വന്നു. വിവാഹച്ചടങ്ങുകൾ നിർത്തിവെച്ചു. വരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ വധുവിന്റെ വീട്ടുകാർ തടഞ്ഞുവച്ചു.
രാത്രി ഏറെ വൈകും വരെ വധൂവരന്മാർ തമ്മിലുള്ള ചർച്ച നടന്നുവെങ്കിലും തീരുമാനത്തിലെത്തിയില്ല. ഇതിന് പിന്നാലെ വധുവിന്റെ വീട്ടുകാർ സംഭവം പോലീസിനെ അറിയിച്ചു. പോലീസ് വധുവിന്റെ വീട്ടിലെത്തി വരനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ജൂൺ മൂന്നിന് (ശനിയാഴ്‌ച) ഉച്ചക്ക് വരന്റെ വീട്ടുകാർ വിവാഹത്തിന് ചെലവായ പണം മുഴുവൻ തിരികെ നൽകി. ഇതിന് പിന്നാലെ വരനേയും കുടുംബത്തേയും വധുവിന്റെ വീട്ടുകാർ വിട്ടയച്ചു.
ഇതുപോലുള്ള സംഭവം നേരത്തേയും നടന്നിരുന്നു. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച വരൻ വിവാഹച്ചടങ്ങിന് എത്താൻ വൈകിയതിന് പിന്നാലെ വധു വിവാഹം വേണ്ടെന്നുവെയ്ക്കുകയായിരുന്നു. ഒരുപാട് നേരം കാത്തിരുന്നെങ്കിലും വരൻ എത്തിയില്ല. പിന്നീട് ആടിക്കുഴഞ്ഞായിരുന്നു വരൻ വേദയിലേക്ക് എത്തിയത്. ഇതോടെ വധു ഇയാളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് പറയുകയായിരുന്നു.












Click it and Unblock the Notifications