കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണ മണ്ഡപത്തില്‍ കുടിച്ച് പൂസായി വരന്‍; ഓടിയടുത്ത് വധു!! പിന്നീട് നടന്നത്...ദേ കിടക്ക്ണ്

24 കാരനായ വരന്‍ ബിട്ടു നിത്യമദ്യപാനിയാണ്. കുടിച്ച് പൂസായിട്ടാണ് ഇയാള്‍ സ്വന്തം വിവാഹത്തിന് വന്നത്. സിന്ദൂരം തൊടാന്‍ നേരം കാലുറക്കാതെ ആടുന്നുണ്ടായിരുന്നു.

  • By Ashif
Google Oneindia Malayalam News

പട്‌ന: മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് കല്യാണ മണ്ഡപത്തിലേക്ക് വരനെത്തിയത് കുടിച്ച് പൂസായി. അതിന് വരന്‍ കൊടുക്കേണ്ടി വന്ന വിലയാണ് ശ്രദ്ധേയം. വിവാഹം മുടങ്ങി. അതിന് കാരണമോ... വധുവിന്റെ ധീരത.

ബിട്ടു പാണ്ഡെ എന്ന കര്‍ഷകനാണ് ഇപ്പോള്‍ ബിഹാറിലെ വാര്‍ത്തകൡ നിറഞ്ഞുനില്‍ക്കുന്നത്. മണ്ഡപത്തില്‍ കുടിച്ച് ലക്കുകെട്ട അവസ്ഥയില്‍ കണ്ട ബിട്ടുവിനെ തനിക്ക് ജീവിത പങ്കാളിയാക്കാന്‍ താല്‍പര്യമില്ലെന്ന് വധു തുറന്നുപറഞ്ഞു.

ചടങ്ങുകള്‍ അവസാനിക്കാറായിരുന്നു

കല്യാണത്തിന്റെ ഏകദേശ ചടങ്ങുകള്‍ അവസാനിക്കാറായിരുന്നു. സിന്ദൂരം തൊടാനിരിക്കെയാണ് വധു റാണി കുമാരി വിവാഹത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞത്.

സിന്ദൂരം തൊടാനിരിക്കെ

വധുവിന്റെ നെറ്റിത്തടത്തില്‍ വരന്‍ സിന്ദൂരം തൊടുന്നതോടെ ചടങ്ങ് അവസാനിക്കേണ്ടതാണ്. എന്നാല്‍ ഈ സമയം വരനെ ഇഷ്ടമായില്ലെന്ന് റാണി കുമാരി പറഞ്ഞു. കാരണം അന്വേഷിച്ചപ്പോഴാണ് അവള്‍ വിശദീകരിച്ചത്.

ബിട്ടു നിത്യമദ്യപാനി

24 കാരനായ വരന്‍ ബിട്ടു നിത്യമദ്യപാനിയാണ്. കുടിച്ച് പൂസായിട്ടാണ് ഇയാള്‍ സ്വന്തം വിവാഹത്തിന് വന്നത്. സിന്ദൂരം തൊടാന്‍ നേരം കാലുറക്കാതെ ആടുന്നുണ്ടായിരുന്നു.

മദ്യത്തെ വിവാഹം ചെയ്തു

അയാള്‍ മദ്യത്തെയാണ് വിവാഹം ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ എനിക്ക് ഇയാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ല. റാണിയുടെ വാക്കുകള്‍ കേട്ട് ബിട്ടുവിന്റെ കുടുംബം ഞെട്ടി.

മണ്ഡപത്തില്‍ നിന്നു റാണി ഇറങ്ങിപ്പോയി

ഇതും പറഞ്ഞ് കല്യാണ മണ്ഡപത്തില്‍ നിന്നു റാണി ഇറങ്ങിപ്പോയി. ഇരുകുടുംബങ്ങളും അന്ധാളിച്ചുനിന്നു. ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നിന്നു 130 കിലോമീറ്റര്‍ അകലെയുള്ള ബക്‌സര്‍ ജില്ലയിലെ സുജാത്പൂരിലാണ് സംഭവം.

70 കിലോമീറ്റര്‍ യാത്ര ചെയ്‌തെത്തിയവര്‍

വരന്റെ നാട് റോഹ്താസ് ജില്ലയിലാണ്. അവിടെ നിന്ന് 70 കിലോമീറ്റര്‍ യാത്ര ചെയ്താണ് വധുവിന്റെ ബക്‌സര്‍ ജില്ലയിലെത്തിയത്. പെണ്‍കുട്ടി വിവാഹത്തില്‍ നിന്നു പിന്‍മാറിയെന്നും തങ്ങള്‍ വീണ്ടും സംസാരിച്ചുനോക്കിയിട്ടും കാര്യമുണ്ടായില്ലെന്നും ബിട്ടുവിന്റെ ബന്ധു ജയ് നിവാസ് പാണ്ഡെ പറഞ്ഞു.

വരന്റെ കുടുംബം ആരോപണം തള്ളി

എന്നാല്‍ ബിട്ടു കല്യാണമണ്ഡപത്തില്‍ മദ്യപിച്ചിട്ടാണ് വന്നതെന്ന ആരോപണം ഇയാളുടെ കുടുംബം നിഷേധിച്ചു. വരന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. വസ്ത്രം മാറുന്ന ഘട്ടം വരെ ഞാന്‍ അവനോടൊപ്പമുണ്ടായിരുന്നുവെന്ന് ജയ് നിവാസ് കൂട്ടിച്ചേര്‍ത്തു.

ഞെട്ടിത്തരിച്ചുപോയെന്ന് കുടുംബം

പിന്നീട് നടന്നതെന്ന് എന്താണെന്ന് എനിക്കറിയില്ല. വിവാഹ വേദിയില്‍ വച്ചാണ് എല്ലാം മാറിമറിഞ്ഞത്. വരന്‍ മദ്യപിച്ചെന്നും അതുകാരണം വിവാഹത്തില്‍ നിന്നു പിന്‍മാറുകയാണെന്നും വധുവിന്റെ വീട്ടുകാര്‍ അറിയിച്ചപ്പോള്‍ ഞെട്ടിത്തരിച്ചുപോയെന്നും ജയ് നിവാസ് പറഞ്ഞു.

ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 5 മുതല്‍ ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനമാണ്. മദ്യം കൈവശം വയ്ക്കുന്നതോ ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതോ അനുവദിക്കില്ല. നിയമപ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.

സ്ത്രീധനമായി മോട്ടോര്‍ സൈക്കിള്‍

ബിഹാറില്‍ മുമ്പും സമാനമായ കാരണം മൂലം വിവാഹം മുടങ്ങിയ വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞാഴ്ച മണ്ഡപത്തില്‍ വച്ച് വിവാഹം മുടങ്ങിയത് മറ്റൊരു കാരണത്താലായിരുന്നു. വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി മോട്ടോര്‍ സൈക്കിള്‍ ചോദിച്ചത്രെ.

വരന്‍ ഭംഗി പോരെന്ന്

ഇക്കാര്യമറിഞ്ഞ വധു മണ്ഡപത്തില്‍ നിന്നു ഇറങ്ങിപ്പോയി. സമസ്തിപൂരിലെ ദുമരിയ ഗ്രാമത്തിലായിരുന്നു വ്യത്യസ്തമായ സംഭവം. വരന്‍ ഭംഗി പോരെന്ന് പറഞ്ഞു വധു വിവാഹത്തില്‍ നിന്നു പിന്‍മാറിയ സംഭവവും അടുത്തിടെ ബിഹാറിലുണ്ടായിരുന്നു.

English summary
Coming drunk to the wedding mandap proved to be a costly mistake for a bridegroom in ‘dry’ Bihar. Bittu Pandey, a farmer, had to return single on Saturday after the young bride spurned the marriage on spotting him in an inebriated condition at the mandap.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X