വരന്റെ സഹോദരിക്കും അമ്മാവനും തല്ലുകിട്ടി, കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, എല്ലാത്തിനും കാരണം ഫോട്ടോ!
എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ വരമാല ചടങ്ങോടെ സംഭവം ആകെ മാറി.

കല്യാണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൾ മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് ഫോട്ടോ എടുപ്പ്. ഇപ്പോൾ ഭയങ്കര ഫ്രൊഫഷണലായിട്ടാണ് ഫോട്ടോ എടുക്കുന്നത്. അതിന് വേണ്ടി വലിയ തുക തന്നെ മാറ്റി വെയ്ക്കുകയും ചെയ്യും.
ഫോട്ടോ എടുക്കാൻ ഒരു സംഘത്തെ ഏൽപ്പിച്ചാലും സെൽഫി എടുപ്പ് കൊണ്ട് ശ്വാസം എടുക്കാനുള്ള സമയം കിട്ടില്ല.. എന്തായാലും ഭാലിയിലേക്കുള്ള ഒരുപിടി നല്ല നിമിഷങ്ങൾ പകർത്തിയെടുക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല. പഷേ ഈ ഫോട്ടോയെടുപ്പ് കാരണം ഉത്തർപ്രദേശിലെ ഒരു കല്യാണം തന്നെ പൊല്ലാപ്പായി..
വധുവിന്റേയും വരന്റേയും കൂടെ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വധുവിന്റേയും വരന്റേയും കുടുംബം തമ്മിൽ തർക്കം നടക്കുകയും അത് വലിയ ബഹളമായിത്തീരുകയുമായിരുന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ വരമാല ചടങ്ങോടെ സംഭവം ആകെ മാറി. ഫോട്ടോ എടുക്കാനുള്ള അവസരത്തെക്കുറിച്ച് പറഞ്ഞ് പിന്നെ അത് തർക്കമായി..അതിഥികൾ പരസ്പരം തല്ലുകൂടി.
Hair Care: താരൻ പറപറക്കും; തൈര് മുതൽ ആപ്പിൾ സിഡർ വിനാഗിരി വരെ വഴികൾ
വരന്റെ അമ്മാവനും സഹോദരിക്കും പരിക്കേറ്റു. വരൻ തന്റെ വിവാഹ ഘോഷയാത്രയ്‌ക്കൊപ്പം രാംപൂർ കാർഖാന ധൂസിൽ നിന്ന് മാധവ്പൂർ ഗ്രാമത്തിലേക്ക് യാത്ര ചെയ്‌താണ് എത്തിയത്. വരമാല ചടങ്ങ് വരെ എല്ലാം തകൃതിയായി നടന്നു.
വരമാലയ്ക്ക് പിന്നാലെ, ഫോട്ടോയെടുക്കാനുള്ള സമയമായി, വരന്റെ ഭാഗത്തുള്ള അതിഥി, മദ്യപിച്ച നിലയിൽ, ആദ്യം ഫോട്ടോ എടുക്കാൻ ആവശ്യപ്പെടാൻ തുടങ്ങി, ഇത് കുടുംബങ്ങൾ തമ്മിലുള്ള വഴക്കിന് കാരണമായി.പിന്നീട് വരന്റെ അമ്മാവൻ വഴക്ക് പരിഹരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് തല്ലുകിട്ടി. വരന്റെ സഹോദരിക്കും സംഘർഷത്തിൽ പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവരമറിഞ്ഞ് രാംപൂർ കർഖാന പോലീസ് ഗ്രാമത്തിലെത്തി. തുടർന്ന്, പരിക്കേറ്റവരെ ചികിത്സയ്ക്കായി സദർ ആശുപത്രിയിലേക്ക് മാറ്റി.
"വ്യാഴാഴ്‌ച രാത്രി 9.30 ഓടെ, വിവാഹ ചടങ്ങിൽ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായതായി വിവരം ലഭിച്ചു. പോലീസ് സംഘവുമായി സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും പരിക്കേറ്റവർ ആശുപത്രിയിലേക്ക് പോയിരുന്നു," സീനിയർ സബ് ഇൻസ്‌പെക്ടർ ബൽറാം സിംഗ് പറഞ്ഞു. .
പിന്നീട്, വഴക്കിൽ പ്രകോപിതനായ വരൻ ആദ്യം വിവാഹം കഴിക്കാൻ വിസമ്മതിച്ചു. എന്നാൽ, ഏറെ നേരം ആലോചിച്ച ശേഷം വരൻ പോലീസിന്റെ സാന്നിധ്യത്തിൽ വിവാഹം കഴിപ്പിക്കുകയും ആചാരപരമായ വിവാഹം നടത്തുകയും ചെയ്തു.












Click it and Unblock the Notifications