കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ മണ്ഡപത്തില്‍ എത്തിയ വരനെ വധുവിന്‍റെ വീട്ടുകാര്‍ പൊതിരെ തല്ലി! വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

വിവാഹ മണ്ഡലപത്തില്‍ എത്തിയ വരനെ വലിച്ചിറക്കി വധുവിന്‍റെ വീട്ടുകാരുടെ പൊതിരെ തല്ല്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആദ്യം മാലയിട്ട് സ്വീകരിച്ച വരനെ സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്ന് പൊതിരെ തല്ലുന്നതിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത്രയും ക്രൂരമായി മര്‍ദ്ദിക്കുന്നത് എന്തിനെന്ന് ഖേദിച്ചവര്‍ പക്ഷേ കാര്യം അറിഞ്ഞപ്പോള്‍ രണ്ടെണ്ണം അധികം കൊടുക്കണമായിരുന്നു എന്ന അഭിപ്രായമാത്രെ പറയുന്നത്. അടിക്ക് പിന്നിലെ കാരണം എന്താണെന്നല്ലേ?

 adivdo-1543292653.jpg

ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിനെത്തിയതായിരുന്നു നൈനിറ്റാള്‍ സ്വദേശിയായ വരന്‍ ബിഡി പാണ്ഡെ. വിവാഹ ദിവസം തന്നെ പാണ്ഡെയുടെ ആദ്യ ഭാര്യയും മക്കളും വിവാഹ പന്തലില്‍ എത്തിയതോടെയാണ് ഇയാളുടെ കള്ളി വെളിച്ചത്തായത്. വിവാഹം കഴിഞ്ഞെന്ന് യുവതി വെളിപ്പെടുത്തിയപ്പോള്‍ ആദ്യം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇയാളെ വിവാഹം കഴിച്ചെന്നും അഞ്ച് പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹമെന്നും രേഖകള്‍ സഹിതം യുവതി ചുറ്റും കൂടിയവരെ കാണിച്ചതോടെ പാണ്ഡെ പെട്ടു.

പിന്നീട് യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ പൊതിരെ തല്ലുകയായിരുന്നു. തല്ല് കൊണ്ട് അവശനിലയിലായ പാണ്ഡെ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 ലക്ഷം രൂപ വധുവിന്‍റെ വീട്ടുകാര്‍ നഷ്ടപരിഹാരമായി ചോദിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ നല്‍കിയ വരന്‍റെ കുടുംബം ബാക്കി നല്‍കാമെന്ന് സമ്മതിച്ചായും റിപ്പോര്‍ട്ടുണ്ട്.

English summary
Bride’s family thrash groom after his first wife gatecrashes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X