നവവധുവിനെ കാമുകന്‍ വെടിവെച്ചുകൊന്നു
ഭോപ്പാല്‍: തന്നെ ചതിച്ച് മറ്റൊരു വിവാഹത്തിന് സമ്മതം മൂളി എന്നാരോപിച്ച് നവ വധുവിനെ കാമുകന്‍ വെടിവെച്ചു കൊന്നു. വിവാഹത്തലേന്ന് സല്‍ക്കാരം നടക്കുമ്പോഴാണ് നവ വരന്റെയും ബന്ധുക്കളുടെയും മുന്നില്‍ വെച്ച് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. ഡോക്ടര്‍ ജയശ്രീ നമദേവ് ആണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഭോപ്പാലിലായിരുന്നു സംഭവം.
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കള്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിനിടെയാണ് ജയശ്രീയുടെ മുന്‍ കാമുകനായ അനുരാഗ് സിംഗ് സംഭവ സ്ഥലത്തെത്തിയത്. ജയശ്രീയുടെ തൊട്ടടുത്ത് എത്തിയ ശേഷം ഇയാള്‍ തോക്കെടുത്ത് വെടി വെക്കുകയായിരുന്നു.

കഴുത്തില്‍ വെടിയേറ്റ ജയശ്രീയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭോപ്പാലിലെ ലാല്‍ഗട്ടിയിലായിരുന്നു വിവാഗ സല്‍ക്കാരം നടന്നത്. കുട്ടികളുടെ ഡോക്ടറായ ജയശ്രീയെ വിവാഹം ചെയ്യാനിരുന്ന രോഹിത് നമോദേവും ഡോക്ടറാണ്.
ജയശ്രീ നമോദേവിന്റെ ബന്ധുക്കള്‍ അനുരാഗ് സിംഗിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. ജയശ്രീ മഹാദേവും അനുരാഗ് സിംഗും നേരത്തെ ഒരുമിച്ച് പഠിച്ചവരാണ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
<center><iframe width="100%" height="315" src="//www.youtube.com/embed/rF1guDSrQ3U?rel=0" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications