Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്മുടെ നാട് ഇത് എങ്ങോട്ട്? ഷോപ്പിങ് ഒരു ദിവസം മാറ്റിവെച്ചതിന് നവവധു ചെയ്തത്...

ലക്നൗ: ചെറിയ കാര്യം മതി ചിലർക്ക് മനസിന് വിഷമം വരാൻ. അതേപോലെ ചിലർ മരണത്തെ പുൽകുന്തും ചെറിയ കാരണങ്ങൾ കൊണ്ടാകും. ലക്നൗവിൽ സംഭവിച്ചതും ഇതുപോലൊരു കാര്യമാണ്. ഭർത്താവ് ഷോപ്പിങിന് കൊണ്ടുപോയില്ലെന്ന് ആരോപിച്ച് നവവധു ആത്മഹത്യ ചെയ്ത ചെയ്ത് ഞെട്ടിക്കുന്ന വാർത്തയാണ് ലക്നൗവിൽ നിന്ന് പുറത്ത് വരുന്നത്.

ദീപക് ദിവേദി എന്ന യുവാവിന്റെ ഭാര്യ ദീപികയാണ് മരിച്ചത്. കഴിഞ്ഞമാസമായിരുന്നു ഇവരുടെ വിവാഹം നടന്നത്. അടുത്തമാസം വരാനിരിക്കുന്ന ബന്ധുവിന്റെ വിവാഹത്തിനായിരുന്നു ഷോപ്പിങ്. ഓഫീസിൽ തിരക്ക് കൂടുതലായതിനാൽ അടുത്ത ദിവസം പോകാമെന്ന് പറഞ്ഞതിനാണ് ദീപിക ആത്മഹത്യ ചെയ്തത്.

പിണക്കമാണെന്ന് കരുതി

പിണക്കമാണെന്ന് കരുതി

വൈകുന്നേരം ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ദീപക് ഭാര്യയുടെ മുറി ലോക്ക് ചെയ്തിരിക്കുന്നതായിരുന്നു കണ്ടത്. വിളിച്ചിട്ട് പ്രതികരണവും ഉണ്ടായിരുന്നില്ല. പിണക്കമായിരുന്നെന്ന് കരുതി ദീപക് ലോബിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു.

സീലിങ് ഫാനിൽ തൂങ്ങി

സീലിങ് ഫാനിൽ തൂങ്ങി

രാവിലെ ആയിട്ടും കതക് തുറക്കാതിരുന്നപ്പോഴാണ് ദീപക്കിന് സംശയങ്ങൾ ഉടലെടുത്തത്. തുടർന്ന് ദീപക്ക് വാതിൽ തകർത്ത് അകത്ത് കയറി. ബെഡിറൂമിൽ സിലിങ് ഫാനിൽ തൂങ്ങി കിടക്കുന്ന ദീപികയെയാണ് ഭർത്താവ് കണ്ടത്.

മരണത്തിൽ ദുരൂഹതകളില്ല

മരണത്തിൽ ദുരൂഹതകളില്ല

ഉടൻ തന്നെ ദീപക്ക് പോലീസിൽ‌ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മറ്റ് ദുരൂഹതകളൊന്നും മരണത്തിലില്ലെന്നാണ് പോലീസ് പറയുന്നത്.

മരണത്തെ പുൽകിയത് നിസാര പിണക്കത്തിന്

മരണത്തെ പുൽകിയത് നിസാര പിണക്കത്തിന്

നിസാര പിണക്കത്തിനാണ് 23 കാരിയായ ദീപിക മരണത്തെ പുൽകിയതെന്നാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. അടുത്തമാസമായിരുന്നു ബന്ധുവിന്റെ വിവാഹം. ആ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ഷോപ്പിങ്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ ഉടനെയായിരുന്നു ദീപിക ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+