പ്രണയ വിവാഹത്തിനൊടുവിൽ ദാരുണാന്ത്യം.. നവവധുവിനെ ഭർത്താവും കൂട്ടുകാരും കൂട്ടബലാത്സംഗം ചെയ്തു
മീററ്റ്: സോഷ്യല്‍ മീഡിയ സജീവമായ കാലഘട്ടത്തില്‍ ഫേസ്ബുക്ക് പ്രണയങ്ങളും വിവാഹങ്ങളും വാര്‍ത്തയേ അല്ല. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ വഴി ചതിയില്‍ അകപ്പെടുന്നവര്‍ നിരവധിയുണ്ട്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നടന്ന അത്തരമൊരു ഫേസ്ബുക്ക് പ്രണയ വിവാഹത്തിന്റെ അന്ത്യം തികച്ചും ദാരുണമായിരുന്നു. ഇരുപതുകാരിയായ വർഷ എന്ന പെൺകുട്ടിക്കാണ് ദുരന്തം സംഭവിച്ചത്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വർഷയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് വീട്ടുകാർ ആരോപിക്കുന്നു.

ദാരുണ അന്ത്യം
ഫേസ്ബുക്ക് പ്രണയത്തിനും വിവാഹത്തിനും ശേഷം വിവാഹം ചെയ്ത വന്ദന എന്ന യുവതിക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. വര്‍ഷയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നതോടെയാണ് ഈ മരണം വീണ്ടും വാര്‍ത്തയായിരിക്കുന്നത്.

നാല് മാസത്തിനകം മരണം
വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രമാണ് വര്‍ഷ ജീവിച്ചിരുന്നത്. നാല് മാസത്തിന് ശേഷം വര്‍ഷയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്നു സംഭവം.

മരണത്തിൽ ദുരൂഹത
വീടിനകത്തെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആയിരുന്നു വര്‍ഷയെ കണ്ടെത്തിയത്. വര്‍ഷയുടെ മരണം ആത്മഹത്യ അല്ലെന്നും ദുരൂഹത ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പ്രണയം
ഫേസ്ബുക്ക് പ്രണയം വഴിയായിരുന്നു വര്‍ഷ എന്ന ഇരുപതുകാരിയുടെ വിവാഹം. ഒരു സ്വകാര്യ കോളേജിലെ എംടെക് വിദ്യാര്‍ത്ഥിയായ ഹേമന്ദുമായിട്ടായിരുന്നു വര്‍ഷയുടെ പ്രണയവും വിവാഹവും.വര്‍ഷ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.

ഒളിച്ചോടി വിവാഹം
ഫേസ്ബുക്ക് വഴിയാണ് വര്‍ഷ ഹേമന്ദിനെ പരിചയപ്പെട്ടത്. പ്രണയത്തിലായതിനെ തുടര്‍ന്ന് ഇരുവരും വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി. ഇരുവീട്ടുകാരുടേയും സമ്മതം ഇല്ലാതിരുന്നതിനാല്‍ വിവാഹിതരുമായി.

സ്ത്രീധനത്തിന് നിർബന്ധിച്ചു
വീട്ടുകാരുമായി അകന്നായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വിവാഹ ശേഷം വീട്ടുകാരില്‍ നിന്നും സ്ത്രീധനത്തിന് ആവശ്യപ്പെടാന്‍ ഹേമന്ദ് വര്‍ഷയെ നിര്‍ബന്ധിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

കൂട്ടബലാത്സംഗത്തിന് ഇര
മാത്രമല്ല മരണത്തിന് മുന്‍പ് വര്‍ഷ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഹേമന്ദും സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷയെ പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഹേമന്ദിനും മൂന്ന സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications