വരന് എണ്ണാന്‍ പോലുമറിയില്ല, വധു വിവാഹം വേണ്ടെന്ന് വച്ചു
കാണ്‍പൂര്‍: നോട്ടുകള്‍ എണ്ണാന്‍ അറിയാത്ത ഒരാളെ തനിക്ക് വരനായി വേണ്ട, വധുവിന്റെ ധീരമായ തീരുമാനത്തിനു മുന്നില്‍ വീട്ടുകാര്‍ക്ക് വിവാഹം വേണ്ടെന്നു വെയ്ക്കുകയല്ലാതെ മറ്റോരു മാര്‍ഗവും ഉണ്ടായിരുന്നില്ല.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് മാരിതാര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മാരിതാര്‍ ഗ്രാമത്തിലെ യുവാവും ബാലിയയിലെ യുവതിയും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. വരന്‍ വിദ്യാഭ്യാസമുള്ള ആളാണെന്നാണ് വരന്റെ ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ വിവാഹത്തിന് മിനിട്ടുകള്‍ക്ക് മുമ്പ് ബിരുദധാരിയായ യുവതിക്ക് തന്റെ വരനില്‍ സംശയം ജനിച്ചു. വരന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ വധു ഇത് ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചു.
സംശയം നീക്കാന്‍ നോട്ടുകളുമായി എത്തിയ വധു ഇവ വരനു നല്‍കിയശേഷം എണ്ണിത്തിട്ടപ്പെടുത്താന്‍ പറഞ്ഞു. എന്നാല്‍ എണ്ണുന്നതില്‍ വരന്‍ പരാജയപ്പെട്ടതോടെ താന്‍ വിവാഹത്തില്‍നിന്നും പിന്മാറുകയാണെന്ന് യുവതി പറഞ്ഞു












Click it and Unblock the Notifications