Get Updates
Get notified of breaking news, exclusive insights, and must-see stories!

'അറുപിന്തിരിപ്പൻ മനോഭാവം';വിവാദ പരാമർശം പിൻവലിച്ച് പ്രതിയുടെ ജാമ്യം റദ്ദാക്കണം; ബൃന്ദാ കാരാട്ട്

തിരുവനന്തപുരം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിക്ക്‌ അറസ്‌റ്റിൽനിന്ന്‌ സംരക്ഷണം അനുവദിച്ച സുപ്രീംകോടതി നടപടിക്കെതിരെ ചീഫ് ജസ്റ്റിസിന് കത്തയച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബലാത്സംഗംചെയ്യപ്പെട്ടവര്‍ 'മോശം സ്‌ത്രീകൾ' ആണെന്നും ബലാത്സംഗം ചെയ്‌തവർ വിവാഹം ചെയ്‌താൽ 'അഭിമാനം' തിരിച്ചുകിട്ടുമെന്നുമുള്ള അറുപിന്തിരിപ്പൻ മനോഭാവം സമൂഹത്തിൽ നിലനിൽക്കുന്നു‌. അതിനെ പിന്തുണയ്‌ക്കുന്ന നിരീക്ഷണമാണ്‌ കോടതിയുടേത്. വിവാദ പരാമർശം പിൻവലിച്ച്‌ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നടപടിയെടുക്കണമെന്ന് കത്തിൽ അവർ ആവശ്യപ്പെട്ടു.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

brinda karat

നടപടി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ്. പെൺകുട്ടിയെ വിവാഹം കഴിക്കുമോയെന്നും‌ സുപ്രീംകോടതി ആരാഞ്ഞു. 16 വയസ്സുള്ള പെൺകുട്ടിയെ പ്രതി സമ്മർദത്തിലാക്കി ബലാത്സംഗം ചെയ്‌തു. 10-12 തവണ കുറ്റകൃത്യം ആവർത്തിച്ചു. സമ്മർദം താങ്ങാനാകാതെ പെൺകുട്ടി ആത്മഹത്യ‌ക്ക്‌ ശ്രമിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കാര്യത്തിൽ അനുമതി ഉണ്ടോ ഇല്ലയോ എന്നതിന് നിയമത്തിന്‌ മുന്നിൽ പ്രസക്തിയില്ല. ബലാത്സംഗത്തിന്‌ ഇരയായവർ ആരുടെയും റിമോട്ട് ‌കൺട്രോളില്‍‌ പ്രവർത്തിക്കുന്ന റോബോട്ടുകൾ അല്ല.

വിവാഹവാഗ്‌ദാനം നൽകി പെൺകുട്ടിയെ വഞ്ചിച്ച കേസിലെ പ്രതിയുടെ അറസ്‌റ്റ്‌ തടഞ്ഞ്‌ സുപ്രീംകോടതി നടത്തിയ പരാമർശങ്ങളും വിവാദമായിരിക്കുന്നു‌. 'എത്ര ക്രൂരനായ ആളാണ്‌ ഭർത്താവെങ്കിലും, രണ്ടുപേർ ഭാര്യയും ഭർത്താവുമായി കഴിയുമ്പോൾ അവർ തമ്മിലുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമെന്ന്‌ വിശേഷിപ്പിക്കാൻ പറ്റുമോ?' എന്നാണ്‌ കോടതി ചോദിച്ചത്‌. സ്‌ത്രീകൾ നേരിടുന്ന ക്രൂരതയെ ന്യായീകരിക്കുന്ന ഈ പരാമർശവും കോടതി പിൻവലിക്കണമെന്നും അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+