കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപിൽ മിശ്രയെ അറസ്റ്റ് ചെയ്യണം; അമിത് ഷാക്ക് കത്ത്, നേരിൽ കാണാനൊരുങ്ങി ബൃന്ദ കാരാട്ട്

Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനത്ത് കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപിൽ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യാത്ത നടപടി വിദ്വേഷ പ്രസംഗത്തിന് പ്രോത്സാഹനം നല്‍കുന്നതാണെന്നും അവർ ആരോപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഷാഹീന്‍ ബാഗില്‍ മാസങ്ങളായി സ്ത്രീകളുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധമാണ് നടന്നു വന്നിരുന്നത്. പ്രകോപനപരമായ ഒന്നും തന്നെ പ്രതിഷേധക്കാരിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രിക്കെഴുതിയ കത്തില്‍ ബൃന്ദ വ്യക്തമാക്കി. കപില്‍ മിശ്രയ്‌ക്കെതിരെ നടപടി എടുക്കാതിരുന്നാല്‍ മത സൗഹാര്‍ദത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഇനിയും ഉണ്ടാകാന്‍ ഇടയാകുമെന്നും കത്തിൽ ബൃന്ദ കരാട്ട് വ്യക്തമാക്കുന്നു.

കപിൽ മിശ്രക്കെതിരെ ഗൗതം ഗംഭീറും

കപിൽ മിശ്രക്കെതിരെ ഗൗതം ഗംഭീറും


നേരത്തെ ബിജെപി എംപി ഗൗതം ഗംഭീറും കപിൽ മിശ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ദല്‍ഹിയിലെ ജാഫ്രാബാദിനടുത്തുള്ള മൗജ്പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ചാണ് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയത്.

വിവാദ പ്രസ്താവന

വിവാദ പ്രസ്താവന


മൂന്ന് ദിവസത്തെ സമയം തരും. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുത്. അത് ഞങ്ങൾ കേട്ടുനിൽക്കില്ല. മൂന്ന് ദിവസമാണ് മുന്നിലുള്ളതെന്നും കപിൽ മിശ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. അക്രമത്തിന് ശേഷവും പറഞ്ഞതിൽ ഖേദിക്കുന്നില്ല എന്ന നിലപാടാണ് കപിൽ മിശ്ര സ്വീകരിച്ചിരിക്കുന്നത്.

മരിച്ചവരുടെ എണ്ണം 18 ആയി

മരിച്ചവരുടെ എണ്ണം 18 ആയി


അതേസമയം രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷമേഖലകൾ സന്ദർശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ അജിത് ഡോവൽ സംഘർഷ മേഖലകൾ സന്ദർശിച്ചു.

കോൺഗ്രസ് നേതാക്കൾ യോഗം ചേരുന്നു

കോൺഗ്രസ് നേതാക്കൾ യോഗം ചേരുന്നു

വടക്കു കിഴക്കൻ ദില്ലിയിൽ ഒരു മാസത്തേക്ക് നിരേധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഡല‍ഹിയിലെ നിലവിലെ സംഘർഷ സാഹചര്യം വിലയിരുത്തുന്നതിനായി ദില്ലി കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തക സമിതിയോഗം ചേർന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ, എകെ ആന്റണി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം രാഹുൽഗാന്ധി യോഗത്തിൽ പങ്കെടുക്കുന്നില്ല.

English summary
Brinda Karat on Tuesday wrote to Union Home Minister Amit Shah, blaming BJP leader Kapil Mishra for the violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X