കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ബിഐ ഗവര്‍ണര്‍ അഴിമതിക്കാരന്‍; ചിദംബരത്തിന്റെ ആളെന്ന് സുബ്രഹ്മണ്യന്‍ സ്വാമി, ഗുരുമൂര്‍ത്തി വേണ്ട

Google Oneindia Malayalam News

ഹൈദരാബാദ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഴിമതിക്കാരനാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എംപി. ഇദ്ദേഹത്തെ രാജ്യത്തെ പ്രധാന സ്ഥാപനത്തിന്റെ മുഖ്യപദവയില്‍ നിയമിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്നും സ്വാമി പറഞ്ഞു. എന്നാല്‍ ഏത് അഴിമതിയിലാണ് ആര്‍ബിഐ ഗവര്‍ണര്‍ക്ക് പങ്കെന്ന് സ്വാമി വ്യക്തമാക്കിയില്ല.

Subr

അഴിമതിക്കാരനായതു കൊണ്ടാണ് ശക്തികാന്ത ദാസിനെ ധനമന്ത്രാലയത്തില്‍ നിന്ന് നീക്കിയത്. അങ്ങനെയുള്ള ഒരാളെ ആര്‍ബിഐ ഗവര്‍ണറാക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സ്വാമി പറഞ്ഞു. താങ്കളുടെ അഭിപ്രായത്തില്‍ ആരെയാണ് ആര്‍ബിഐ ഗവര്‍ണറാക്കേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ബെംഗളൂരു ഐഐഎമ്മിലെ പ്രഫ. ആര്‍ വിദ്യനാഥന്റെ പേരാണ് സ്വാമി നിര്‍ദേശിച്ചത്.

വിദ്യനാഥനെ നിയമിച്ചാല്‍ ഗുണം ചെയ്യും. അദ്ദേഹം പഴയ സംഘപരിവാര്‍ അംഗമാണ്. നമ്മുടെ ആളാണെന്നും സ്വാമി പറഞ്ഞു. എസ് ഗുരുമൂര്‍ത്തിയെ ആര്‍ബിഐയുടെ ബോര്‍ഡിലേക്ക് കൊണ്ടുവരുന്നത് ഒരു തെറ്റായിരിക്കുമെന്നും സ്വാമി പറഞ്ഞു.

രാഹുലിന്റെ രാഷ്ട്രീയതന്ത്രം 100 ശതമാനം വിജയം; രഹസ്യം ഇതാണ്... പൂജ്യത്തില്‍ നിന്ന് 50 ലക്ഷത്തിലേക്ക്!രാഹുലിന്റെ രാഷ്ട്രീയതന്ത്രം 100 ശതമാനം വിജയം; രഹസ്യം ഇതാണ്... പൂജ്യത്തില്‍ നിന്ന് 50 ലക്ഷത്തിലേക്ക്!

കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ കേസില്‍ ഇടപെടാന്‍ നോക്കിയ വ്യക്തിയാണ് ശക്തികാന്ത ദാസ്. ചെന്നൈയില്‍ ആയിരുന്നപ്പോള്‍ ചിദംബരത്തിന്റെ ആളായിരുന്നു ശക്തികാന്ത ദാസ്. ചിദംബരത്തിന്റെ കേസില്‍ ഇടപെടാന്‍ നോക്കിയതുകൊണ്ടാണ് ധനമന്ത്രാലയത്തില്‍ നിന്ന് മാറ്റിയത്. ഒട്ടേറെ അഴിമതികളില്‍ പങ്കുണ്ട് ദാസിന്- സ്വാമി ആരോപിച്ചു.

2019ല്‍ വീണ്ടും ബിജെപി അധികാരത്തിലെത്തും. മോദി സര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നില്ല. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ്. പ്രധാനമന്ത്രിയാക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണം. എംപി പോലും ആക്കരുതെന്നും സ്വാമി പറഞ്ഞു.

English summary
Bringing Gurumurthy on RBI board a mistake says Subramanian Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X