വിസ നിയമം ലഘൂകരിക്കാനാവില്ല, ബിസിനസുകാര്‍ക്ക് വിസ അനുവദിക്കാന്‍ പദ്ധതിയെന്ന് തെരേസ മേ
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു തെരേസയുടെ പ്രതികരണം.
ദില്ലി: വിസ നിയമം ലഘൂകരിക്കണമെന്ന ആവശ്യം നിരസിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് എളുപ്പത്തില്‍ ബ്രിട്ടനിലെത്തുന്നതിനായി നിലവിലുള്ള സംവിധാനം പര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു തെരേസയുടെ പ്രതികരണം.
തിങ്കളാഴ്ച തെരേസ മേ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും. വിദേശ നിക്ഷേപം, വ്യാപാരം, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യ- ബ്രിട്ടന്‍ കരാറുകളില്‍ തീരുമാനത്തിലെത്തുകയാണ് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ മുഖ്യ അജന്‍ഡ. ബ്രിട്ടന്റെ പ്രധാനമന്ത്രിയായ ശേഷം തെരേസ സന്ദര്‍ശനം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നേരത്തെ യൂറോപ്പ് സന്ദര്‍ശിച്ച തെരേസ ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്ന് മടങ്ങും.

ബ്രിട്ടനിലെ സര്‍വ്വകലാശാലകളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിലങ്ങുതടിയാവുന്ന ബ്രിട്ടനിലെ കര്‍ശനമായ വിസാനിയമങ്ങള്‍ മൂലം ബ്രിട്ടനില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അമ്പത് ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബ്രിട്ടന്‍ പ്രഖ്യാപിച്ച പുതിയ വിസാ നിയമങ്ങള്‍ യോഗ്യതയുള്ള ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ ജോലി ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വെട്ടിക്കുറയ്ക്കുന്നു.












Click it and Unblock the Notifications