കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തെ മുസ്ലീം പള്ളിയാക്കി... ബ്രിട്ടീഷ് നയതന്ത്രജ്ഞൻ മാപ്പ് പറഞ്ഞു...

അമൃത്സറിലെ സുവർണ്ണ ക്ഷേത്രമെന്നതിന് പകരം അമൃത്സറിലെ മുസ്ലീം പള്ളി എന്നായിരുന്നു മക്ഡൊണാൾഡ്സ് ട്വിറ്ററിൽ കുറിച്ചത്.

Google Oneindia Malayalam News

ദില്ലി: അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തെ മുസ്ലീം പള്ളിയെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞു. ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിലെ അണ്ടർ സെക്രട്ടറിയായ സൈമൺ മക്ഡൊണാൾഡാണ് ട്വിറ്ററിലൂടെ മാപ്പ് ചോദിച്ചത്.

നേരത്തെ സുവർണ്ണ ക്ഷേത്രത്തിന്റെ ചിത്രം സഹിതമുള്ള സൈമൺ മക്ഡൊണാൾഡ്സിന്റെ ട്വീറ്റിലാണ് വിവാദമായ അബദ്ധം കടന്നുകൂടിയത്. അമൃത്സറിലെ സുവർണ്ണ ക്ഷേത്രമെന്നതിന് പകരം അമൃത്സറിലെ മുസ്ലീം പള്ളി എന്നായിരുന്നു മക്ഡൊണാൾഡ്സ് ട്വിറ്ററിൽ കുറിച്ചത്. മക്ഡൊണാൾഡ്സിനെ അബദ്ധം നിമിഷങ്ങൾക്കകം വാർത്തയാവുകയും വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിരുന്നു.

സിഖുകാർ...

സിഖുകാർ...

മക്ഡൊണാൾഡിന്റെ ട്വീറ്റിലെ അബദ്ധത്തിനെതിരെ സിഖ് സമുദായക്കാർക്കിടയിൽ നിന്ന് വൻ പ്രതിഷേധമാണുയർന്നത്. ഉത്തരേന്ത്യയിലെ പ്രസിദ്ധമായ സുവർണ്ണ മുസ്ലീം പള്ളിയെന്ന അദ്ദേഹത്തിന്റെ ട്വീറ്റ് ദേശീയ മാധ്യമങ്ങളടക്കം വാർത്തായാക്കുകയും ചെയ്തു. ഇതിനുപിന്നാലെ വിവിധ സിഖ് നേതാക്കൾ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തി. ഉയർന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരത്തിലുള്ള തെറ്റുകൾ സംഭവിക്കാൻ പാടില്ലെന്നും, ഇത് മനപൂർവ്വമായ പിശകാണെന്ന് സംശയമുണ്ടെന്നും സിഖ് ഫെഡറേഷൻ ചെയർമാൻ ബായ് അംരീഖ് സിങ് പ്രതികരിച്ചിരുന്നു.

ട്വിറ്ററിൽ...

ട്വിറ്ററിൽ...

സൈമൺ മക്ഡൊണാൾഡിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് അദ്ദേഹം തെറ്റ് തിരുത്തി മാപ്പപേക്ഷയുമായി വീണ്ടും ട്വിറ്ററിലെത്തിയത്. എനിക്ക് തെറ്റ് പറ്റിയെന്നും, എന്നോട് ക്ഷണിക്കണമെന്നും ട്വിറ്ററിൽ കുറിച്ച സൈമൺ മക്ഡൊണാൾഡ്, സുവർണ്ണ ക്ഷേത്രമെന്നോ അല്ലെങ്കിൽ ശ്രീ ഹർമന്ദിർ സാഹിബ് എന്നോ പറയണമായിരുന്നു എന്നും വ്യക്തമാക്കി. മക്ഡൊണാൾഡിന്റെ മാപ്പ് പറച്ചിൽ പുറത്തുവന്നതോടെ സിഖുകാരുടെ പ്രതിഷേധവും അടങ്ങി.

 ബ്രിട്ടീഷ് ഇടപെടൽ...

ബ്രിട്ടീഷ് ഇടപെടൽ...

ഇന്ത്യൻ സൈന്യം 1984ൽ സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ റെയ്ഡിലും തുടർന്നുണ്ടായ കൂട്ടക്കൊലയിലും ബ്രിട്ടീഷ് സർക്കാരിന്റെ ഇടപെടലുമുണ്ടായെന്ന ചില റിപ്പോർട്ടുകൾ പുറത്തുവന്ന വേളയിലായിരുന്നു സൈമൺ മക്ഡൊണാൾഡിന്റെ വിവാദ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. ഇതുകൊണ്ട് തന്നെയാണ് സൈമണിന്റെ അബദ്ധത്തെ ഒരു സാധാരണ അബദ്ധമായി കണക്കാക്കാനാവില്ലെന്ന് സിഖ് നേതാക്കൾ പ്രതികരിച്ചതും.

പഞ്ചാബിൽ...

പഞ്ചാബിൽ...

സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവുമാണ് പഞ്ചാബിലെ അമൃത്സറിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണ ക്ഷേത്രം. അ‍ഞ്ചാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു അർജൻ ദേവാണ് ക്ഷേത്രം സ്ഥാപിച്ചത്. ജാതി, മത വ്യത്യാസമില്ലാതെ ഏവർക്കും പ്രവേശിക്കാവുന്ന സുവർണ്ണ ക്ഷേത്രത്തെ വിശുദ്ധമായാണ് സിഖുകാർ കാണുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെത്തുന്നത്.

വിജിയുടെ മരണം ആത്മഹത്യ! കാമുകനായിരുന്ന യുവാവ് പിടിയിൽ... കാമുകനെ ഒഴിവാക്കി മറ്റൊരു വിവാഹം... വിജിയുടെ മരണം ആത്മഹത്യ! കാമുകനായിരുന്ന യുവാവ് പിടിയിൽ... കാമുകനെ ഒഴിവാക്കി മറ്റൊരു വിവാഹം...

സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ!കേരളം ഞെട്ടിയ കൂട്ടക്കൊലയിൽ ചുരുളഴിച്ചത് ഇങ്ങനെസൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ!കേരളം ഞെട്ടിയ കൂട്ടക്കൊലയിൽ ചുരുളഴിച്ചത് ഇങ്ങനെ

English summary
british diplomat simon mcdonald apologizes after he calls golden temple a mosque.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X