കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഏറ്റവും ശക്തനായ നേതാവ് നരേന്ദ്ര മോദി, പിന്നിലാക്കിയത് പുടിനേയും ട്രംപിനേയുമടക്കം!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും ശക്തനായ നേതാവായി തിരഞ്ഞെടുത്ത് പ്രമുഖ ബ്രിട്ടീഷ് മാഗസിന്‍. ബ്രിട്ടീഷ് ഹെരാള്‍ഡ് മാഗസിന്‍ ലോകത്തെ ഏറ്റവും കരുത്തനായ നേതാവിനെ കണ്ടെത്താന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് നരേന്ദ്ര മോദി 2019ലെ വിജയി ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 30.9 ശതമാനം പേരാണ് മോദിക്ക് വോട്ട് ചെയ്തത്.

ലോകത്തിലെ തന്നെ നിരവധി പ്രമുഖ രാഷ്ട്രത്തലവന്മാരേയും രാഷ്ട്രീയ നേതാക്കളേയും തറപറ്റിച്ചാണ് നരേന്ദ്ര മോദി ഒന്നാമത് എത്തിയത് എന്ന് മാഗസിന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. നരേന്ദ്ര മോദിക്ക് പിറകില്‍ രണ്ടാമത് എത്തിയത് റഷ്യന്‍ പ്രസിഡണ്ടായ വ്‌ളാഡിമിര്‍ പുടിന്‍ ആണ്. മോദിയുടെ തൊട്ട് പിറകിലെത്തിയ പുടിന് 29.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

modi

മൂന്നാമത് എത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് 21.9 ശതമാനം വോട്ടുകളും ചൈനീസ് പ്രസിഡണ്ട് ഷി ജിംന്‍പിംഗിന് 18.1 ശതമാനം വോട്ടുകളും ലഭിച്ചു. വിവിധ രാജ്യങ്ങളിലെ 25 പ്രമുഖ നേതാക്കളാണ് മത്സരത്തിലുണ്ടായിരുന്നത്. അക്കൂട്ടത്തില്‍ നിന്നും നാല് പേരെ അവസാന റൗണ്ടിലേക്ക് വിദഗ്ധരുടെ പാനല്‍ തിരഞ്ഞടുത്തു. ഈ നാല് പേരില്‍ നിന്നാണ് നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ശക്തനായ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമതും നരേന്ദ്ര മോദി സര്‍ക്കാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2014ലേതിനേക്കാള്‍ ശക്തമായ ജനവിധിയോടെയാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. നേരത്തെയും ലോകനേതാക്കളുടെ പട്ടികകളില്‍ ഇടംപിടിച്ചിട്ടുണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി. ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായ പത്ത് ഭരണാധികാരികളില്‍ ഒന്‍പതാമനായി മോദി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൈം മാഗസിന്‌റെ ലോകത്തെ സ്വാധീനിച്ച ശക്തരായ നൂറ് വ്യക്തികളുടെ പട്ടികയിലും ഒരു തവണ മോദി ഇടം പിടിച്ചിട്ടുണ്ട്.

English summary
British Herald magazine names Narendra Modi World's most powerful leader of 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X