കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ നിന്നും ഐസിസില്‍ ചേരാന്‍ പോയ ഷമീമ ബീഗത്തിന്റെ നവജാത ശിശു മരിച്ചു

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബ്രിട്ടനില്‍ നിന്നും ഐസിസില്‍ ചേരാന്‍ പോയ ഷമീമ ബീഗത്തിന്റെ കുഞ്ഞ് മരിച്ചതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) വക്താവ് സ്ഥിരീകരിച്ചു. ജറ എന്നു പേരിട്ട രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സിറിയിയലെ അഭയാര്‍ഥി ക്യാമ്പില്‍ ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പി ജയരാജൻ സ്ഥാനാർത്ഥിയായതിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ല നേതൃത്വത്തിൽ മാറ്റത്തിന് സാധ്യത; പി ശശി വീണ്ടും ജില്ലാ നേതൃത്വത്തിലേക്ക്?

യുഎസ് പിന്തുണയോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് നടത്തുന്ന ക്യാംപിലാണ് 19കാരിയായ ഷമീമ ഇപ്പോള്‍ കഴിയുന്നത്. കുട്ടിയുടെ മരണം കുടുംബത്തിന് ദുഃഖമുണ്ടാക്കുന്നതും വിഷമിപ്പിക്കുന്നതുമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കുഞ്ഞിന് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് കുര്‍ദിഷ് റെഡ് ക്രെസന്റ് ക്യാംപില്‍ മെഡിക്കല്‍ സേവനം നടത്തുന്ന വ്യക്തി പറയുന്നു.

Shamima Begum

വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് ബീഗം ക്യാംപിലേക്ക് തിരിച്ചു വരികയും വെള്ളിയാഴ്ച കുട്ടിയെ അവിടെ തന്നെ അടക്കം ചെയ്യുകയുമാണ് ഉണ്ടായത്. മധ്യപൂര്‍വദേശത്തെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ബംഗ്ലാദേശ് സ്വദേശിയായ പെണ്‍കുട്ടിയുടെ വക്കീല്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.

കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ചതായി പിന്നീട് അദ്ദേഹം അറിയിക്കുകയും ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദിനെതിരെ നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മരണം ജാവേദിനെതിരായി ഉപയോഗിക്കാനാണ് ഇപ്പോള്‍ ബ്രിട്ടനിലെ പ്രതിപക്ഷം ശ്രമിക്കുന്നത്.

'ഒരാളുടെ പൗരത്വരഹിതമാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്, ഇതു വഴി ഒന്നുമറിയാത്ത ഒരു പിഞ്ചു കുഞ്ഞിന്റെ ജീവനാണ് ഇല്ലാതായത്. ഇത് ക്രൂരവും മനുഷ്യരഹിതവുമാണെന്ന് ലേബര്‍ ഷാഡോ ഹോം സെക്രട്ടറി ഡിയാനെ അബോട്ട് പറഞ്ഞു. കുഞ്ഞിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടതിന് മുന്‍പ് ജാവേദിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു.

'നിരവധി നിഷ്‌കളങ്ങങ്കരായ കുഞ്ഞുങ്ങളാണ് ഈ യുദ്ധമേഖലയില്‍ പിറന്നു വീഴുന്നത്, തീര്‍ച്ചയായും ഇവര്‍ നിരപരാധികളാണ് അവരോട് സഹതാപവുമുണ്ട്, പക്ഷേ ഇങ്ങനെയൊരു യുദ്ധത്തിന്റെ ആവശ്യമെന്താണെന്ന് അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ തിരിച്ചറിയണം' ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്നപ്പോള്‍ ആണ് കുഞ്ഞ് ജനിച്ചത്. അതിനാല്‍ തന്നെ കുഞ്ഞിന് സ്വാഭാവികമായും ബ്രിട്ടീഷ് പൗരത്വമായിരിക്കും.

അതിനാല്‍ കുഞ്ഞിനെ ലണ്ടനിലേക്ക് കൊണ്ടു വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബീഗത്തിന്റെ കുടുംബം ജാവിദിന് കത്തെഴുതിയിരുന്നു.പതിനഞ്ചാം വയസില്‍ സിറിയയിലെത്തിയ ഷെമീമയ്ക്ക് ആദ്യമുണ്ടായ രണ്ടുകുട്ടികളും സമാനരീതിയില്‍ തന്നെ മരണമടഞ്ഞിരുന്നു. മൂന്നാമത്തെ കുഞ്ഞിനെയെങ്കിലും സുരക്ഷിതമായി പ്രസവിച്ചു വളര്‍ത്താനാണ് ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷെമീമ മോഹിച്ചത്.

English summary
British ISIS Bride Shamima Begum's Newborn Son Has Died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X