കാഴ്ചാ പരിമിതിയുള്ള കുട്ടികളെ ബലാത്സംഗം ചെയ്തു; ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍
കാഴ്ചാ പരിമിതിയുള്ള കുട്ടികളെ ബലാത്സംഗം ചെയ്തു; ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍
ദില്ലി: അന്ധവിദ്യാലയത്തിലെ കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ഥികളെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തു. അമ്പത്തിനാലുകാരനായ മുറെ വാര്‍ഡ് ആണ് ദില്ലി പോലീസിന്റെ പിടിയിലായത്. ദില്ലി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡിലെ വിദ്യാര്‍ഥികളെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പ് കണ്ടെടുത്തു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഇതില്‍നിന്നും കണ്ടെടുത്തതായി പോലീസ് ഓഫീസര്‍ ചിന്മയി ബിശ്വാല്‍ പറഞ്ഞു. വാര്‍ഡ് കുട്ടികളെ പീഡിപ്പിക്കുന്ന മാനസിക വൈകൃതമുള്ളയാളാണെന്നാണ് പോലീസ് സംശയിക്കുന്ന്. വാര്‍ഡിന്റെ മൊബൈല്‍ ഫോണും പോലീസ് പരിശോധിക്കുകയാണ്.

ദില്ലിയിലെ സ്ഥാപനവുമായി കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇയാള്‍ക്ക് അടുപ്പമുണ്ട്. വലിയ രീതിയില്‍ സംഭാവന നല്‍കുന്നയാളെന്ന നിലയില്‍ സ്ഥാപനത്തില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുമുണ്ടായിരുന്നു. ഏപ്രില്‍ മുതല്‍ ഗുഡ്ഗാവിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുമുണ്ട്. ഫിബ്രുവരിയില്‍ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് വസന്ത് കുഞ്ചിലെ താമസസ്ഥലത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications