'കൊളോണിയൽ കാലത്തെ കൂട്ടക്കൊലകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയണം'; ആവശ്യം ശക്തം
ന്യൂഡൽഹി: ഇന്ത്യയിലെ കൊളോണിയൽ കാലത്തെ കൂട്ടക്കൊലകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാപ്പ് പറയണമെന്ന ആവശ്യവുമായി സാമൂഹ്യ പരിഷ്കർത്താവായ മോത്തിലാൽ തേജാവത്തിന്റെ ചെറുമകൻ മഹീന്ദ്ര രം ഗത്ത്. നൂറ് വർഷം മുമ്പ് ഗുജറാത്തിലെ പാൽ-ദദ്വാവ് നടന്ന കൂട്ടക്കൊലകളെ ചൂണ്ടിക്കാണിച്ചാണ് മഹീന്ദ്ര രം ഗത്ത് വന്നിരിക്കുന്നത്. ഗുജറാത്തിൽ സാമ്രാജ്യത്വ ഭരണത്തിനെതിരെ പ്രതിഷേധിച്ച് 1,200 ഓളം പേരെയാണ് ആന്ന് കൂട്ടക്കൊല ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു ഈ സംഭവത്തിന്റെ നൂറാം വാർഷികം.
മോത്തിലാൽ തേജാവത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇവിടെ പ്രതിഷേധം നടന്നത്. രണ്ടായിരത്തോളം ആദിവാസികൾ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പ്രതിഷേധം ശക്തമായതോടെ ബ്രിട്ടീഷ് മേജർ എച്ച്ജി സട്ടൺ സൈനികർക്ക് വെടിയുതിർക്കാൻ അനുവാദം നൽകി. "നിമിഷ നേരം കൊണ്ട് ഈ പ്രദേശം ഒരു ശവപ്പറമ്പായി മാറി. ഇവിടത്തെ രണ്ട് കിണറുകൾ മൃതശരീരങ്ങളാൽ നിറഞ്ഞു" ഗുജറാത്ത് സർക്കാരിന്റെ രേഖകളിൽ പറയുന്നു. ഈ വർഷത്തെ വാർഷിക റിപ്പബ്ലിക് ദിന പരേഡിലെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫ്ലോട്ട് ഈ സംഭവം ആയിരുന്നു.

"ഈ കൊലപാതകങ്ങൾ നടന്ന സമയത്ത് ഇവിടെ ബ്രിട്ടീഷ് ഭരണമായിരുന്നു, അതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇവിടെ വരുകയാണെങ്കിൽ, അദ്ദേഹം മാപ്പ് പറയണം" തേജാവത്തിന്റെ ചെറുമകൻ മഹേന്ദ്ര പറഞ്ഞു. "പ്രതിരോധമില്ലാത്ത ആദിവാസികൾക്ക് സംഭവിച്ചത് തെറ്റാണെന്ന് അയാൾക്ക് തോന്നിയാൽ ഖേദം പ്രകടിപ്പിക്കണം" മഹീന്ദ്ര കൂട്ടിച്ചേർത്തു. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ വിഷയത്തെ അഭിസംബോധന ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഗുജറാത്ത് സർവകലാശാലയുടെ ചരിത്രവിഭാഗം മേധാവി അരുൺ വഗേലയ പറഞ്ഞു. ബ്രിട്ടീഷ് രേഖകളിൽ 40 മുതൽ 50 വരെ മരണങ്ങൾ മാത്രമേ നടന്നിട്ടുള്ളു എന്നാണ് കാണിക്കുന്നത്. ഈ കുട്ടക്കൊല ബ്രിട്ടൻ അം ഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അരുൺ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിപ്ലവ സ്ഥലങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവായ പത്രപ്രവർത്തകൻ വിഷ്ണു പാണ്ഡ്യ ആദിവാസി സമൂഹത്തിൽ നിന്ന് കൊലപാതകങ്ങളെക്കുറിച്ചുള്ള നിരവധി വാക്കാലുള്ള വിവരണങ്ങൾ ശേഖരിച്ചിട്ടുണ്ട്. അവിടെ നടന്ന സംഭവം ഒന്നിലധികം നാടൻ പാട്ടുകളിൽ വിശദമായി വിവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇവിടെ വരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആ സമയത്ത് ജനിച്ചിട്ടുപോലുമില്ല, അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് രാവിലെ 8.05ന് അഹമ്മദാബാദിലെത്തി. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പകൽ മുഴുവൻ ഗുജറാത്തിൽ ചിലവഴിക്കുന്ന അദ്ദേഹം അത്താഴത്തിന് ശേഷം ഡൽഹിയിലേക്ക് തിരിക്കും.












Click it and Unblock the Notifications