തീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെ
പ്രണയത്തിന് കണ്ണും കൈയ്യുമൊന്നും ഇല്ല എന്നാണ് പറയാറുള്ളത്. ഇത് സത്യമാണ്. ജീവിതം തന്നെ ചിലപ്പോള്‍ മാറി പോകും. അതിന് പ്രായത്തിന്റെ പ്രശ്‌നം പോലും വരില്ല. പറഞ്ഞ് വരുന്നത് ഒരു ഇന്ത്യക്കാരനായ യുവാവിന്റെ ജീവിതം മാറിയതിനെ കുറിച്ചാണ്. ഇയാളുടെ വിവാഹം നടന്നിരിക്കുകയാണ്. വധു ബ്രിട്ടനില്‍ നിന്നാണ്.
ഇയാള്‍ വിളിച്ച ഉടനെ ബ്രിട്ടനില്‍ നിന്ന് ഈ യുവതി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. പ്രണയത്തിന്റെ തീവ്രത അപ്പോഴാണ് യുവാവ് മനസ്സിലാക്കിയത്. ഇരുവരുടെയും ലവ് സ്‌റ്റോറി നാട്ടില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിരിക്കുകയാണ്. എങ്ങനെയാണ് ഈ വിവാഹത്തിലേക്ക് എത്തിയതെന്ന് വിശദമായി പരിശോധിക്കാം....

28കാരിയായ ബ്രിട്ടീഷ് നഴ്‌സാണ്, മാഞ്ചസ്റ്ററില്‍ നിന്ന് തന്റെ പ്രണയത്തെ കാണാനും, വിവാഹം കഴിച്ച് ഒന്നിച്ച് താമസിക്കാനുമായി കടല്‍ കടന്ന് ഇന്ത്യയിലെത്തിയത്. ഹന്നാ ഹോവിറ്റ് എന്ന യുവതിയുടെ തീവ്ര പ്രണയം ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കപ്പെട്ട നിമിഷമായിരുന്നു അത്. ആരും പ്രതീക്ഷിക്കാതിരുന്ന, എന്നാല്‍ കാമുകന്‍ മാത്രം വരുമെന്ന് വിശ്വസിച്ചിരുന്ന സമയത്താണ് ഹന്നാ ഇന്ത്യയിലെത്തുന്നത്. ഇവരുടെ കാമുകന്‍ താമസിക്കുന്നത് ആഗ്രയിലാണ്. അവിടേക്കാണ് എത്തിയത്. ബ്രിട്ടീഷുകാരി വിവാഹം ചെയ്യാന്‍ വന്നിരിക്കുന്ന കാഴ്ച്ച കണ്ട് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും വരെ അമ്പരന്നു.

photo credit: bccl
28കാരനായ പലേന്ദ്ര സിംഗും ഹന്നയും സമപ്രായക്കാരാണ്. ഇരുവരും പരസ്പരം ഇഷ്ടപ്പെടുന്നത് ലോക്ഡൗണ്‍ കാലത്താണ്. പലേന്ദ്ര സിംഗിന്റെ മതപരമായ സംഭാഷണങ്ങള്‍ അടങ്ങിയ പോഡ്കാസ്റ്റുകള്‍ ഹന്ന കേള്‍ക്കാറുണ്ടായിരുന്നു. അതിലാണ് ഹന്ന ആകൃഷ്ടയായത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ തീവ്ര പ്രണയത്തിലായിരുന്നു. ഇരുവര്‍ക്കും പരസ്പരം പിരിയാന്‍ പറ്റാത്ത അത്ര ഇഷ്ടമായിരുന്നു. എന്നാല്‍ ഇവര്‍ ഇന്ത്യയിലേക്ക് വരുമെന്ന് ബന്ധുക്കളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആ പ്രതീക്ഷയൊക്കെ തെറ്റിച്ചാണ് ഹന്നാ ഹോവിറ്റ് ആഗ്രയിലെത്തിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഗഡെ കാ നഗ്ല ഗ്രാമത്തിലെ ശിവ ശക്തി ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരായിരിക്കുകയാണ്. സംശയിച്ചവരെ അടക്കം വിവാഹത്തിന് യുവാവ് ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ പരമ്പരാഗത രീതിയിലായിരുന്നു വിവാഹം. അത് മാത്രമല്ല. ഇന്ത്യന്‍ വധു അണിയുന്ന രീതിയിലുള്ള പരമ്പരാഗത വസ്ത്രങ്ങളും ഹന്ന അണിഞ്ഞിരുന്നു. മന്ത്രോചാരണങ്ങളും അവര്‍ ഏറ്റുചൊല്ലി. വേദ കര്‍മങ്ങള്‍ പ്രകാരമാണ് വിവാഹം നടത്തിയതെന്ന് പൂജാരി ഇവരെ അറിയിക്കുകയും ചെയ്തു. ഇരുവരുടെയും സമ്മതം ആദ്യം വാങ്ങിയിരുന്നു.

ഹന്നയ്ക്കായിരുന്നു ഹിന്ദു പൂജകളിലും വിശ്വാസങ്ങളിലും കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നതെന്ന് പൂജാരി പറഞ്ഞു. അതേസസമയം ഹന്ന മാഞ്ചസ്റ്ററിലേക്ക് ഇനി തിരിച്ചുപോകുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറാണ് ഹന്ന. ഒരു ഇന്ത്യന്‍ യുവാവിന് വേണ്ടി ജീവിതത്തിലെ വലിയൊരു ആഢംബരം തന്നെ ഉപേക്ഷിച്ചാണ് യുവതി ഇന്ത്യയിലെത്തിയത്. പുതിയ ജോലി അന്വേഷിക്കുമോ, അതോ ഇന്ത്യയില്‍ ജോലി ചെയ്യുമോ എന്നെല്ലാം ഇനി അറിയേണ്ടതുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു പാകിസ്താനി യുവാവിനെ തേടി പോളണ്ടില്‍ നിന്ന് ഒരു വയോധിക എത്തിയത്. ഇവര്‍ ഈ ചെറുപ്പക്കാരനെ വിവാഹം കഴിക്കുകയും ചെയ്തു. 83കാരിയ ബ്രോമ എന്ന വയോധികയാണ് പാകിസ്താനിലെ ഹഫീസാബാദില്‍ എത്തിയത്. ഓട്ടോ മെക്കാനിക്കായ ഹാഫിസ് മുഹമ്മദ് നദീമിനെയാണ് ഇവര്‍ വിവാഹം ചെയ്തത്. ആറ് വര്‍ഷം മുമ്പ് ഇവര്‍ പരിചയപ്പെടുകയും, പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. പാകിസ്താനിലെത്തുന്നതിന് മുമ്പ് ബ്രോമയെ ഒരിക്കല്‍ പോലും യുവാവ് കണ്ടിരുന്നില്ല. നേരത്തെ ഈ സംഭവം വൈറലായിരുന്നു.












Click it and Unblock the Notifications