കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പൗരന്‍ പീഡിപ്പിച്ചത് അന്ധവിദ്യാലയത്തിലെ 27 കുട്ടികളെ

ദില്ലിയിലെ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ബ്രിട്ടീഷ് പൗരന്‍ ഏതാണ്ട് 27ഓളം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് പോലീസ്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ബ്രിട്ടീഷ് പൗരന്‍ ഏതാണ്ട് 27ഓളം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് പോലീസ്. കുട്ടികളെ പീഡിപ്പിക്കുന്ന മാനസിക വൈകല്യമുള്ള ഇയാളുടെ ലാപ്‌ടോപ്പില്‍നിന്നും 34 അശ്ലീല ചിത്രങ്ങളാണ് കണ്ടെടുത്തത്.

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതുസംബന്ധിച്ച ചിത്രങ്ങള്‍ ആണിത്. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബ്രിട്ടീഷ് പൗരനായ മുറെ ഡെന്നിസ് വാര്‍ഡിന്റെ പീഡനത്തിനിരയായത്. സ്‌കൂളിന് സംഭാവന നല്‍കുന്നതിന്റെ പേരില്‍ മുറെ ഇവിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

05-1496616835-gang-rape-602-07-1504760370.jpg -Properties

മുറെയുടെ ലാപ്‌ടോപ്പില്‍നിന്നും കണ്ടെടുത്ത ചിത്രങ്ങളില്‍ എന്‍എബിയിലെ കുട്ടികളുടെതും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. മുഖമില്ലാത്ത ചിത്രങ്ങളായതിനാല്‍ ആരൊക്കെയാണിതെന്ന് തിരിച്ചറിയുക പ്രയാസമാണെന്ന് പോലീസ് പറഞ്ഞു. ഏതൊക്കെ കുട്ടികളാണ് ഇയാളുടെ പീഡിനത്തിന് ഇരയായതെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

കേസില്‍ കുട്ടികളുടെ മൊഴിയും പരാതിയും നിര്‍ണായകമാണ്. 2016വരെ വാര്‍ഡ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ദില്ലിയിലേത് കൂടാതെ മറ്റു സ്ഥലങ്ങളിലും വാര്‍ഡ് കുട്ടികളെ പീഡിപ്പിച്ചതായാമ് സൂചന. എന്‍എബിയിലെ ഒരു ജീവനക്കാരന്‍ നേരിട്ട് കണ്ടതോടെയാണ് കഴിഞ്ഞദിവസം വാര്‍ഡിനെ കൈയ്യോടെ പിടികൂടിയത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

English summary
Briton held for ‘sexual abuse’ of blind students was in touch with 27 kids: Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X