കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു;സോഷ്യല്‍ മീഡിയ നിയന്ത്രണം തുടരും

Google Oneindia Malayalam News

ശ്രീനഗര്‍: അഞ്ചു മാസത്തിലേറെ നീണ്ടുനിന്ന നിയന്ത്രണങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരില്‍ ഇന്‍റര്‍നെറ്റ് ബ്രോഡ് ബാന്‍റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. ഹോട്ടലുകള്‍ , ആശുപത്രികള്‍ , ബാങ്കുകള്‍, സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, ആവശ്യസര്‍വ്വീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകുക.ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കാനാണ് സര്‍ക്കാര്‍ തിരുമാനം. അതേസമയം സോഷ്യല്‍ മീഡിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.

പുതിയ ഉത്തരവ് പ്രകാരം ജമ്മു, സംഭാ, കത്വാ, ഉദ്ദംപൂർ, റെസെയ് ജില്ലകളിൽ 2 ജി ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമായി തുടങ്ങി.ആവശ്യ സേവനങ്ങള്‍ക്ക് പുറമെ ടൂറിസം സുഗമമാക്കുന്നതിന് ഹോട്ടലുകൾക്കും ടൂർ, യാത്രാ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ നൽകും.

kashmirnew

ഈ സേവനം ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ആ സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.ഉപയോഗം നിരീക്ഷിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനായി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏഴ് ദിവസങ്ങള്‍ക്കം കാശ്മീരില്‍ ഏര്‍പ്പെടുത്തിയ ഇന്‍റര്‍നെറ്റ് നിരോധനം പുനപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇന്‍റര്‍നെറ്റ് സേവനം പൗരന്‍മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ് കോടതി വ്യക്തമാക്കിയിരുന്നു. ഇന്‍റര്‍നെറ്റ് സസ്‌പെന്‍ഷന്‍ ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് ഉള്‍പ്പെടയുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്. 2015 ഓഗസ്റ്റ് അഞ്ചിനായിരുന്നു നടപടി.

ഡികെ ശിവകുമാര്‍ വേണ്ട; അധ്യക്ഷനാകാന്‍ പുതിയ നേതാവ്? സോണിയയെ അറിയിച്ച് സിദ്ധരാമയ്യഡികെ ശിവകുമാര്‍ വേണ്ട; അധ്യക്ഷനാകാന്‍ പുതിയ നേതാവ്? സോണിയയെ അറിയിച്ച് സിദ്ധരാമയ്യ

തെറ്റ് തിരുത്താതെ മോഹന്‍ലാല്‍; ഫാന്‍സ് തെറിവിളിക്കുന്നു, നിയമനടപടിക്കൊരുങ്ങി വിടി മുരളിതെറ്റ് തിരുത്താതെ മോഹന്‍ലാല്‍; ഫാന്‍സ് തെറിവിളിക്കുന്നു, നിയമനടപടിക്കൊരുങ്ങി വിടി മുരളി

അത് തെളിയിച്ചാൽ നിങ്ങളുടെ അടിമയാകാം! ന്യൂസ് അവറിൽ കൊമ്പ് കോർത്ത് ഗോവിന്ദനും ഗോപാലകൃഷ്ണനും!അത് തെളിയിച്ചാൽ നിങ്ങളുടെ അടിമയാകാം! ന്യൂസ് അവറിൽ കൊമ്പ് കോർത്ത് ഗോവിന്ദനും ഗോപാലകൃഷ്ണനും!

English summary
broadband service restored in J&K
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X