കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ വിലക്ക്: മന്ത്രിയുടെ അംഗീകാരമില്ലാത്ത ഉത്തരവ് ഞെട്ടിച്ചു, അന്വേഷണം ആവശ്യപ്പെട്ട് എന്‍ബിഎ

Google Oneindia Malayalam News

ദില്ലി: മലയാളം ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍. മലയാളം ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രിയുടെ അറിവോടെയല്ലെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു. ചാനല്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

ദീപേന്ദര്‍ ഹൂഡയും കുമാരി സെല്‍ജയും രാജ്യസഭയിലെത്തും... യൂത്താവാന്‍ കോണ്‍ഗ്രസ്, 50 50 നടപ്പിലാക്കുംദീപേന്ദര്‍ ഹൂഡയും കുമാരി സെല്‍ജയും രാജ്യസഭയിലെത്തും... യൂത്താവാന്‍ കോണ്‍ഗ്രസ്, 50 50 നടപ്പിലാക്കും

5൦ലധികം പേരുടെ മരണത്തിനിരയാക്കിയ ദില്ലിയിലെ അക്രമ സംഭവങ്ങള്‍ രണ്ട് ചാനലുകളും ചട്ടം ലംഘിച്ചാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോപിച്ചായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. 200 ഓളം പേര്‍ക്കാണ് വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 7.30 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി ചാനലുകള്‍ ദില്ലി അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രക്ഷേപണം ചെയ്ത വാര്‍ത്തകളെത്തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്.

 നീക്കം ഞെട്ടിച്ചു

നീക്കം ഞെട്ടിച്ചു

കേരളത്തിലെ ഏഷ്യാനെറ്റ്, മീഡിയാ വണ്‍ എന്നീ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് 48 മണിക്കൂര്‍ സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിയില്‍ അലപിക്കുന്നതായും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് അഭിനന്ദനം

പ്രധാനമന്ത്രിക്ക് അഭിനന്ദനം


ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനും വിലക്ക് പിന്‍വലിക്കുന്നതിനും കാണിച്ച ജാഗ്രതയെയും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ അഭിനന്ദിച്ചു. ഇത്തരമൊരു തീരുമാനം വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയുടെ അറിവോടെ അല്ല നടന്നതെന്ന കാര്യം ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അംഗീകാരമില്ലാതെ ഉത്തരവ്?

അംഗീകാരമില്ലാതെ ഉത്തരവ്?

മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്നാണ് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ ആവശ്യം. മന്ത്രിയുടെ അംഗീകാരമില്ലാതെ എങ്ങെയാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിക്കുന്നു.

അന്വേഷണം അനിവാര്യം..

അന്വേഷണം അനിവാര്യം..

തന്റെ അംഗീകാരമില്ലാതെ രണ്ട് മലയാളം ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച നടപടിയില്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അന്വേഷണം നടത്തണമെന്നാണ് എന്‍ബിഎ ആവശ്യപ്പെടുന്നത്. അന്വേഷണ റിപ്പോര്‍ട്ട് എന്‍ബിഎയുമായി പങ്കുവെക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി എകെ സിക്രി അധ്യക്ഷനായ എന്‍ബിഎയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈമാറേണ്ടതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നീക്കമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

 മന്ത്രി അറിയാത്ത ഉത്തരവ്?

മന്ത്രി അറിയാത്ത ഉത്തരവ്?


വിലക്കിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ രണ്ട് മലയാളം ചാനലുകളും പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെന്നാണ് വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഓഫീസിലെത്തിയാല്‍ ഉടന്‍ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ചാനലുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂനെയില്‍ വെച്ച് മാധ്യമങ്ങളോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കം വിലക്ക് നീക്കുകയും ചെയ്തുു.

 യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു?

യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു?

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയതോടെ ‍ഞങ്ങള്‍ ചാനലുകളുടെ സംപ്രേക്ഷണം പുനസ്ഥാപിച്ചു. ഒരു ജനാധിപത്യ സംവിധാനത്തില്‍ മാധ്യമ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്നാണ് ഞങ്ങള്‍ അടിസ്ഥാനപരമായി ചിന്തിക്കുന്നത്. എഎന്‍ഐയോടായിരുന്നു പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. ഇത് സംബന്ധിച്ച വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്നും അനിവാര്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നുമാണ് പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ മന്ത്രി പ്രതികരിച്ചത്.

 റിപ്പോര്‍ട്ട് വസ്തുുനിഷ്ടമെന്ന് വിശദീകരണം

റിപ്പോര്‍ട്ട് വസ്തുുനിഷ്ടമെന്ന് വിശദീകരണം

പൗരത്വ നിയമത്തെച്ചൊല്ലി വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം ചെയ്തത് വസ്തുനിഷ്ടമായ കാര്യങ്ങളാണ്. ഏതെങ്കിലും മതത്തെയോ സമുദായത്തെയോ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സര്‍ക്കാരിന് നല്‍കിയ മറുപടി. കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇരു ചാനലുകളും ദില്ലിയിലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരു ചാനലുകള്‍ക്കും കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.

 മീഡിയ വണ്‍ പറയുന്നതെന്ത്

മീഡിയ വണ്‍ പറയുന്നതെന്ത്


മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തത് മാധ്യമപ്രവര്‍ത്തകര്‍ ദില്ലിയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ കണ്ട യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണ് മീഡിയാ വണ്‍ സര്‍ക്കാരിന് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. മീഡിയ വണ്‍ ദില്ലിയിലെ അക്രമസംഭവങ്ങളുമായി സംപ്രേക്ഷണം ചെയ്ത ഉള്ളടക്കത്തെയാണ് മീഡിയാ വണ്ണിന് അയച്ച നോട്ടീസില്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. വാര്‍ത്താ വിനിയ പ്രക്ഷേപണ മന്ത്രാലയം നേരത്തെ പുറത്തിറക്കിയ നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

English summary
Broadcasters' Body Questions How 2 Channels Banned Without Minister's Nod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X