ടൈംസ് നൗവിന് അരലക്ഷം പിഴ; അര്‍ണാബ് ഗോസ്വാമി യുവാവിനെ അധിക്ഷേപിച്ചു?
ദില്ലി: പ്രമുഖ വാര്‍ത്താ ചാനലായ ടൈംസ് നൗവിന് അരലക്ഷം പിഴ. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗിക വൈകൃതക്കാരന്‍ എന്നര്‍ത്ഥമുള്ള പെര്‍വട്ടഡ് എന്ന പദം പലതവണ ഉപയോഗിച്ചതാണ് പിഴ ഈടാക്കാന്‍ കാരണമായത്. മുഖ്യ അവതാരകനും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിയാണ് മുന്‍വിധിയോടെ പെരുമാറിയത്.
ആം ആദ്മി പ്രവര്‍ത്തകയായിരുന്നു ജസ്ലീന്‍ കൗറിനോട് സര്‍വജീത് സിംഗ് എന്ന യുവാവ് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ചര്‍ച്ച ചെയ്യവേയാണ് പെര്‍വട്ടഡ് എന്ന് ഇയാളെ പല തവണ വിശേഷിപ്പിച്ചത്.

യുവാവിന്റെ പരാതിയില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് സ്റ്റാഡേഡ്‌സ് ആണ് പിഴ ചുമത്തിയത്. ഇതേ സമയം ചര്‍ച്ചയില്‍ പലവട്ടം ഇങ്ങനെ ആവര്‍ത്തിച്ചെങ്കിലും സര്‍വജീത് കുറ്റക്കാരനല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
ഇതു ചൂണ്ടിക്കാട്ടി അതോററ്റിയെ സമീപച്ചിതെ തുടര്‍ന്നാണ് നടപടി. ഈ മാസം 22 ന് വ്യക്തമായ അക്ഷരത്തിലും ശബ്ദത്തിലും ക്ഷാമപണം സംപ്രേഷണം ചെയ്യാനും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications