മോദിയുടെ വിവാഹം, വിശദീകരണവുമായി സഹോദരന്
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിവാഹമാണ് ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത. താന്‍ വിവാഹിതനാണ് എന്ന് മോദി തന്നെ ആദ്യമായി സമ്മതിച്ചതാണ് ഇതിന് കാരണമായത്. മോദി വിവാഹിതനാണ് എന്ന് നേരത്തെയും ഒളിഞ്ഞും തെളിഞ്ഞും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മോദി നേരിട്ട് ഇക്കാര്യം സമ്മതിക്കുന്നത് ഇതാദ്യമായാണ്.
എന്നാല്‍ ഈ വിവാഹക്കാര്യം ഇത്ര വലിയ ചര്‍ച്ചയാക്കേണ്ടതില്ല എന്നാണ് മോദിയുടെ സഹാദരനായ ദാമോദര്‍ ദാസ് മോദി പറയുന്നത്. 45 വര്‍ഷം മുമ്പ് മോദി യെശോദ ബെന്നിനെ വിവാഹം ചെയ്ത കാര്യത്തിലാണ് ദാമോദര്‍ മോദി വിശദീകരണവുമായി വന്നിരിക്കുന്നത്. പതിനേഴാം വയസ്സിലായിരുന്നു മോദിയുടെ വിവാഹം. കുടുംബം സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന കാലമായിരുന്നു അത്.

എന്നാല്‍ വിവാഹജീവിതം വേണ്ടെന്ന് വെച്ച് രാഷ്ട്ര സേവനത്തിന് ഇറങ്ങാനായിരുന്നു മോദിയുടെ തീരുമാനം. മോദിയുടെ വിവാഹക്കാര്യം വോട്ട് ചെയ്യുന്നതില്‍ കാര്യമായി എടുക്കരുത് എന്നും വോട്ടര്‍മാരോട് മോദി അഭ്യര്‍ഥിച്ചു. വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കവെയാണ് താന്‍ വിവാഹിതനാണ് എന്നും ഭാര്യയുടെ പേര് യശോദ എന്നാണെന്നും മോദി സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
മുമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴൊന്നും പത്രികയില്‍ ഭാര്യ എന്ന കോളം മോദി പൂരിപ്പിച്ചിരുന്നില്ല. ഇത്തവണ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് ഇറങ്ങുമ്പോഴാണ് മോദി ആദ്യമായി ഇക്കാര്യം സമ്മതിക്കുന്നത്. അധ്യാപികയായിരുന്ന യശോദ ബെന്‍ അടുത്തിടെ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ഒരു ദേശീയ മാധ്യമത്തിന് അഭിമുഖം നല്‍കിയിരുന്നു.
-
'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല -
എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്ന ആ രണ്ട് മണ്ഡലങ്ങൾ! ഇത്തവണ വിധി എന്ത്? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
കേരളത്തിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മോദിയും രാഹുലും വീണ്ടും എത്തുന്നു -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി











Click it and Unblock the Notifications