സഹോദരിയുടെ പഠനത്തിനായി സ്വന്തം പഠനം ഉപേക്ഷിച്ച് സഹോദരന്, ആ സ്നേഹത്തിന് ലഭിച്ച സമ്മാനം ഇങ്ങനെ
ദില്ലി: രാജസ്ഥാനില്‍ സഹോദരിക്കായി സ്വന്തം വിദ്യാഭ്യാസത്തിനുള്ള അവസരം ത്യജിച്ച് സഹോദരന്. ആ സഹോദരിയാകട്ടെ ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനിയുടെ അതിഗംഭീരമായ ഒരു വിജയഗാഥയാണിത്. രാജസ്ഥാന് സെക്കന്‍ഡറി എജുക്കേഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ലക്ഷ്മി നേടിയിരിക്കുന്നത് വലിയ വിജയമാണ്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷായിലാണ് സഹോദരന്റെ ത്യാഗത്തിന് തന്റെ പഠനം കൊണ്ട് ലക്ഷ്മി സമ്മാനം നല്‍കിയത്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളെ മറികടന്നാണ് ലക്ഷ്മി ഈ നേട്ടം കൈവരിച്ചത്. 96.60ര ശതമാനം മാര്‍ക്കാണ് ലക്ഷ്മി നേടിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി.

ജലോറെ ജില്ലയില്‍ നിന്നുള്ള സര്നാവു പഞ്ചായത്ത് സമിതിയുടെ പരിധിയിലാണ് ലക്ഷ്മിയും കുടുംബവും താമസിക്കുന്നത്. കുടുംബത്തില്‍ വലിയ ദാരിദ്ര്യമാണ്. പഠനത്തിന് പോലും സൗകര്യമൊരുക്കാന്‍ കുടുംബത്തിലുള്ളവര്‍ക്ക് സാധിക്കുന്നില്ല. ലക്ഷ്മിയുടെ പിതാവ് പത്ത് വര്‍ഷം മുമ്പേ മരിച്ച് പോയതാണ്.
അതുകൊണ്ട് കുടുംബത്തിന് കാര്യമായ വരുമാനവും ഇല്ലായിരുന്നു. ലക്ഷ്മിയുടെ അമ്മയായിരുന്നു എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. നാല് കുട്ടികളെ വളര്‍ത്തുക എന്നത് അങ്ങേയറ്റം ദുഷ്കരമായ കാര്യമായിരുന്നു അവർക്ക്. അങ്ങനെയുള്ള കുടുംബത്തില്‍ ലക്ഷ്മിക്ക് വിദ്യാഭ്യാസത്തിനുളള അവസരം ലഭിച്ചത് സഹോദരൻ വിശാല മനസ്സ് കാണിച്ചതോട് കൂടിയാണ്.
ലക്ഷ്മിയുടെ സഹോദരന് പുരോഗമന ചിന്താഗതിക്കാരനായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്താണെന്ന് സഹോദരന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അവന് ത്യാഗം ചെയ്തത് കുടുംബത്തെ മുഴുവന്‍ അമ്പരപ്പിച്ച് കളഞ്ഞു. സ്വന്തം പഠനം പാതിവഴിയില്‍ നിര്‍ത്തി, പകരം സഹോദരിയെ പഠിക്കാന്‍ അയച്ചു.
സഹോദരന് മുംബൈയില്‍ ജോലിക്കും പോയി. ഇവിടെ നിന്നുള്ള പണം കൊണ്ട് സഹോദരിയുടെ പഠന കാര്യങ്ങള്‍ നോക്കുകയും ചെയ്യും. ലക്ഷ്മി പഠിച്ചതെല്ലാം ഇവിടെ തന്നെയുള്ള സര്‍ക്കാര്‍ സ്കൂളിലായിരുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ചായിരുന്നു ബോര്‍ഡ് എക്സാമിനായി ലക്ഷ്മി തയ്യാറെടുത്തത്. ആ കഠിനാധ്വാവും, കുടുംബത്തിന്റെ പ്രാര്‍ത്ഥനയും ഫലം കണ്ടിരിക്കുകയാണ്. നാടിന് മൊത്തം അഭിമാനിക്കാവുന്ന ഫലമാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്. രാജസ്ഥാന് പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ ഒന്നാം സ്ഥാനവും ലക്ഷ്മിക്കാണ്.
ഇതോടെ നിരവധി പുതിയ അവസരങ്ങളാണ് ലക്ഷ്മിയെ തേടിയെത്തുന്നത്. ഒരു വലിയ ഓഫീസറാവണമെന്നാണ് ലക്ഷ്മിയുടെ ആഗ്രഹം. പക്ഷേ കുട്ടിയുടെ കുടുംബ സാഹചര്യം അതിന് അനുവദിക്കുന്നില്ല. പഠനത്തിനുള്ള സാമ്പത്തിക സഹായം തേടി കൊണ്ടിരിക്കുകയാണ് ലക്ഷ്മി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications