Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, യുവാവിനു നഷ്ടമായത് വലതുകൈ!! നടുക്കുന്ന സംഭവം...

സഹോദരിയെ ശല്യം ചെയ്തതു ചോദ്യം ചെയ്ത യുവാവിനു വലതു കൈ നഷ്ടമായി

കൊല്‍ക്കത്ത: സഹോദരിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തത യുവാവിന്റെ കൈ വെട്ടി മാറ്റി. കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ജഹാംഗീര്‍ ഷെയ്‌ഖെന്ന യുവാവിനാണ് തന്റെ വലതുകൈ നഷ്ടപ്പെട്ടത്. പ്രതിയായ മൊമിനുല്‍ ഹഖ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. മൊമിനുല്‍ നിരന്തരം തന്റെ സഹോദരിയെ ശല്യം ചെയ്തിരുന്നതായി ജഹാംഗീര്‍ പോലിസിനോടു പറഞ്ഞു. പലപ്പോഴും ഇയാള്‍ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ജഹാംഗീര്‍ വ്യക്തമാക്കി.

knife

മാര്‍ക്കറ്റില്‍ നില്‍ക്കവെയാണ് ജഹാംഗീറിനെ മൊമിനുല്‍ ആക്രമിച്ചത്. കൈവശമുണ്ടായിരുന്ന ചിരവക്കത്തി കൊണ്ട് ഇയാള്‍ ജഹാംഗീറിന്റെ കൈ വെട്ടുകയായിരുന്നു. ഉടന്‍ തന്നെ ജഹാംഗീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ വെട്ടി മാറ്റിയ കൈ തുന്നിച്ചേര്‍ ക്കാനാവില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

hand

അറസ്റ്റ് ചെയ്യപ്പെട്ട മൊമിനുല്‍ കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ദാരുണമായ കുറ്റമാണ് മൊമിനുല്‍ ചെയ്തതെന്നും ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ സുനന്ദ മുഖര്‍ജി ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+