മിസ് വേൾഡ് മത്സരത്തിന് 200 കോടിയോ? രേവന്ത് റെഡ്ഡി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം..
തെലങ്കാന: തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷമായ ഭാരത് രാഷട്ര സമിതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നിയമസഭയിൽ വാർഷിക ബജറ്റ് വായ്ക്കുന്നതിനിടെ പ്രതിപക്ഷപാർട്ടി അംഗങ്ങൾ പ്രതിഷേധിച്ചു. കോൺഗ്രസ് നിർമിച്ച വരൾച്ചയാണെന്നും മിസ് വേൾഡ് പരിപാടിക്ക് പകരം ഏക്കറിന് 25000 രൂപ കർഷകർക്ക് നൽകണമെന്നും ആവശ്യപ്പെട്ടു.
72 മാത് ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള പദ്ധതി ബി ആർ എസ് നേതാവ് കെ ടി രാമറാവം വിമർശിച്ചു. ഭരണകക്ഷിയായ കോൺഗ്രസ് കോടിക്കണക്കിന് പൊതുപണം ചെലവഴിക്കുന്നതിന് പിന്നിലെ വികൃതമായ യുക്തിയെ വിമർശിക്കുകയും ചെയ്തു.

" ഹൈദരാബാദിലെ ഫോർമുല - ഇ മത്സരത്തിന് 46 കോടി രൂപ ചെലവഴിച്ചത് തെറ്റായിപ്പോയി, കേസുകൾ വരാൻ ഇടയാക്കും, എന്നാൽ 200 കോടി പൊതുപണം ചെലവഴിച്ച് മിസ് വേൾഡ് സൗന്ദര്യ മത്സരം നടത്തുന്നത് ശരിയാണ് ! എന്താണ് ഈ വികൃതമായ യുക്തി? രാഹുൽ ഗാന്ധി വിശദീകരിക്കാമോ? കഴിഞ്ഞ ആഴ്ച അദ്ദേഹം ചോദിച്ചിരുന്നു.
തെലങ്കാനയിൽ എല്ലാം ശരിയാണെന്ന് ഞങ്ങൾ വിശ്വസിക്കണമെന്നാണ് കോൺഗ്രസ് സർക്കാർ ആഗ്രഹിക്കുന്നത്. അത് ശരിയാണെങ്കിൽ നെഗറ്റീവായ വളർച്ചയും 71000 കോടി രൂപയുടെ കമ്മിയുമുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പെട്ടെന്ന് സമ്മതിച്ചത് എന്ത് കൊണ്ടാണ്? തെലങ്കാന ഉയരുകയാണോ കുറയുകയാണോ?" രാമറാവു ചോദിച്ചു.
തെലങ്കാന കടുത്ത സാമ്പത്തിര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കടബാധ്യതയും മറ്റ് ഘടകങ്ങളും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാപ്‍ റിസർവ് ബാങ്കിൽ നിന്ന് 4000 കോടിയുടെ വായ്പ എടുത്താണ് സർക്കാർ ജീവനക്കാർക്ക് കൃത്യസമയച്ച് ശമ്പളം നൽകിയതെന്നും വ്യക്തമാക്കിയിരുന്നു.
' എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുന്നത് ബുദ്ധിമുട്ടായി തീരുന്നു. നമ്മുടെ സർക്കാർ ജീവനക്കാരോട് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാം മാസവും ഒന്നാം തീയതി ശമ്പളം വാങ്ങി സർക്കാരിനെ സേവിക്കാൻ, അദ്ദേഹം പറഞ്ഞു. തെലങ്കാന സർക്കാർ ഏഴ് ലക്ഷം കോടി രൂപയുടെ കടത്തിലാണെന്ന് രേവന്ത് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.
പ്രതിമാസം 18500 കോടി രൂപ വരെ തെലങ്കാന സർക്കാർ വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇതിൽ ശമ്പളത്തിനും പെൻഷനും മാത്രമായി 6500 കോടി രൂപ നീക്കി വെക്കണം. മറ്റൊരു 6500 കോടി എല്ലാ മാസവും ബി ആർ എസ് സർക്കാർ ഉണ്ടാക്കിവെച്ച കടം വീട്ടാനും പലിശ നൽകാനുമായി നീക്കി വെക്കേണ്ടതുണ്ട് എന്ന് രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. ഇതെല്ലാം കഴിഞ്ഞ് ക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി 5000 കോടി രൂപയോളം മാത്രമാണ് ബാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications