ഇങ്ങനെയൊക്കെ തല്ലാമോ, വീഡിയോ വൈറലാകുന്നു, അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ലക്‌നൗ: പതിനഞ്ചുകാരനെ പോലീസ് കെട്ടിയിട്ട് ക്രൂരമായി തല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ലാപ്‌ടോപ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പതിനഞ്ചുകാരനെ പോലീസുകാര്‍ മാറി മാറി ബെല്‍റ്റ് കൊണ്ട് അടിച്ചത്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം നടക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
ലാപ്‌ടോപ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരനെ പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സ്‌റ്റേഷന്റെ തൂണില്‍ പിടിച്ച് നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി തല്ലുകയായിരുന്നു. വേദന കൊണ്ട് പുളയുന്ന ആണ്‍കുട്ടിയെ വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. ഇങ്ങനെയൊക്കെ തല്ലാമോ എന്നു ചോദിച്ചു പോകും ഈ വീഡിയോ കണ്ടാല്‍..












Click it and Unblock the Notifications