കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണംകെട്ട തോൽവിക്ക് പിന്നാലെ ജെഎൻയുവിൽ അഴിഞ്ഞാടി എബിവിപി.. വിദ്യാർത്ഥികളെ തല്ലിച്ചതച്ചു!

Google Oneindia Malayalam News

ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ജെഎന്‍യുവില്‍ ക്രൂരമായ ആക്രമണം അഴിച്ച് വിട്ട് സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം വന്‍ വിജയം നേടിയതിന് പിന്നാലെയാണ് എബിവിപിക്കാര്‍ കോളേജ് ഹോസ്റ്റലില്‍ കയറി അപ്രതീക്ഷിത ആക്രമണം നടത്തിയത്. പുലര്‍ച്ചെ 2.30തോട് കൂടിയാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും വിവരങ്ങളുണ്ട്.

മാധ്യപ്രവർത്തകരെ പരിഹസിച്ച് മമ്മൂട്ടി, മെഗാസ്റ്റാറിന്റെ വാ അടപ്പിച്ച് ചുട്ട മറുപടി, കുറിപ്പ് വൈറൽമാധ്യപ്രവർത്തകരെ പരിഹസിച്ച് മമ്മൂട്ടി, മെഗാസ്റ്റാറിന്റെ വാ അടപ്പിച്ച് ചുട്ട മറുപടി, കുറിപ്പ് വൈറൽ

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സായ് ബാലാജി അടക്കമുള്ളവര്‍ ആക്രമിക്കപ്പെട്ടു. എബിവിപി നേതാവായ സൗരഭ് ശര്‍മ്മ എന്ന ആളുടെ നേതൃത്വത്തിലാണ് ഹോസ്റ്റലില്‍ ആക്രമണം നടത്തിയത് എന്ന് സായ് ബാലാജി പറഞ്ഞു. ജെഎന്‍യുവിനെ കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

JNU

പുറത്ത് നിന്നുള്ള ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ ആക്രമണത്തില്‍ പങ്കെടുത്തതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കുപ്പിയും വടിയും ഉള്‍പ്പെടെ ആയുധങ്ങളുമായി കണ്ണില്‍ക്കണ്ട വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഇവര്‍ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചു. എബിവിപിയുടെ ആക്രമണത്തിന് ജെഎന്‍യു അധികൃതര്‍ കൂട്ട് നില്‍ക്കുകയാണ് എന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നു.

ഗോവയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപി സർക്കാരിന് വെല്ലുവിളി, അവിശ്വാസ പ്രമേയ നീക്കംഗോവയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപി സർക്കാരിന് വെല്ലുവിളി, അവിശ്വാസ പ്രമേയ നീക്കം

എബിവിപി ആക്രമണത്തില്‍ അഭിനയ് എന്ന വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണ വിവരം അറിഞ്ഞ് എത്തിയ യൂണിയന്‍ പ്രസിഡണ്ട് സായ് ബാലാജിയെ കൊലപ്പെടുത്തുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സായ് ബാലാജിയെ അക്രമികള്‍ക്ക് നോട്ടമുണ്ടെന്ന് മനസ്സിലാക്കി സ്ഥലത്ത് നിന്ന് വാനിലേക്ക് മാറ്റിയെങ്കിലും അവിടെയും അക്രമം തുടര്‍ന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പോലീസിന് പരാതി നല്‍കാന്‍ പോയ വഴിയിലും വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു.

English summary
Brutal violence by ABVP at JNU due to election failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X