Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴുത്തിലും തലയിലും നെഞ്ചിലും പലതവണ അറവ് കത്തി കൊണ്ട് ആഞ്ഞ് കുത്തി, ഞെട്ടിച്ച് കൊലപാതകം

ഹൈദരാബാദ്: നഗരത്തെ നടുക്കി നടുറോഡില്‍ അതിക്രൂരമായ കൊലപാതകം. 30കാരനായ ഓട്ടോഡ്രൈവര്‍ ഷക്കീര്‍ ഖുറേഷിയെയാണ് സുഹൃത്ത് അബ്ദുള്‍ ഖാജ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച രാത്രിയാണ് ഹൈദരാബാദിനെ നടുക്കിയ കൊലപാതകം നടന്നത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.

തര്‍ക്കത്തിനൊടുവില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അറവ് കത്തി ഉപയോഗിച്ച് ഷക്കീറിനെ അബ്ദുള്‍ ഖാജ കുത്തി വീഴ്ത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച് റോഡില്‍ വീണ ഷക്കീറിന്റെ കഴുത്തിലും തലയിലും നെഞ്ചിലും ഖാജ പല തവണ കുത്തി. ഷക്കീറിന്റെ ചലനം നിലയ്ക്കുന്നത് വരെ ആക്രമണം തുടര്‍ന്ന്.

MURDER

സംഭവം കണ്ട് ആളുകള്‍ കൂടിയെങ്കിലും ആരും ഷക്കീറിനെ രക്ഷപ്പെടുത്താനോ ഖാജയെ തടയാനോ ശ്രമിച്ചില്ല. പകരം ആളുകള്‍ രംഗം മൊബൈലില്‍ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. അത് വഴി കടന്ന് പോയ ബൈക്കുകളും ഓട്ടോറിക്ഷകളും സംഭവം കണ്ട് നിര്‍ത്തിയെങ്കിലും ഇടപെടാതെ കടന്ന് പോവുകയായിരുന്നു. ചില പോലീസുകാരും സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ഖാജയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

'ഇവന്‍ എന്റെ അമ്മയേയും പെങ്ങളേയും ബലാത്സംഗം ചെയ്യും, കുടുംബത്തിന് വേണ്ടി എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്' എന്ന് അലറിക്കൊണ്ടാണ് ഖാജ സുഹൃത്തിനെ കുത്തിയത്. ഖാജയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഖാജയുടെ ഓട്ടോ ആയിരുന്നു ഷക്കീര്‍ വാടകയ്ക്ക് ഓടിച്ചിരുന്നത്. എന്നാല്‍ ഓട്ടോ മറ്റൊരാള്‍ക്ക് നല്‍കിയതിനെ ഖാജ ചോദ്യം ചെയ്തതാണ് ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാന്‍ കാരണം. തര്‍ക്കത്തിനിടെ ഖാജയുടെ അമ്മയേയും പെങ്ങളേയും അധിക്ഷേപിച്ചു എന്നതാണ് ഷക്കീറിനെ കൊലപ്പെടുത്താനുളള കാരണമെന്നും പോലീസ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+